പൂച്ചയുടെ വലിപ്പമുള്ള ഗോലിയാത്ത്തവളകള്‍; സംരക്ഷണമേറ്റെടുത്ത് കാമറൂണ്‍

ഭൂമിയിലെ ഇന്ന് പല ജീവജാലങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്.ചിലജീവിവര്‍ഗങ്ങളെ വീണ്ടും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി നിരവധി സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്.കാമറൂണിലും ഇക്വറ്റോറിയൽ ഗിനിയയിലുമാണ് പ്രധാനമായും ഗോലിയാത്ത് തവളകളെ കണ്ട് വരുന്നത്. പേര് പോലെ തന്നെ ഭീമന്‍ തവളകളാണ് ഇവ. ഒരു പൂച്ചയുടെ വലിപ്പമുള്ള ഇവയ്ക്ക്. തൂക്കം ഏതാണ്ട് മൂന്ന് മൂന്നര കിലോയോളം തൂക്കം വരും. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന പ്രാണികളെ വേട്ടയാടുന്നതില്‍ പ്രധാനപ്പട്ട പങ്കുവഹിക്കുന്നവയാണ് ഗോലിയാത്ത് തവളകള്‍. എന്നാല്‍, ഭക്ഷണത്തിനായി മനുഷ്യന്‍ ഗോലിയത്ത് തവളകളെ വേട്ടയാടാന്‍ തുടങ്ങിയതും ഇവയുടെ ആവാസ സ്ഥലങ്ങളായ വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും നികത്തപ്പെട്ട് തുടങ്ങിയതും ഗോലിയാത്ത് തവളകളുടെ വംശനാശത്തിന് കാരണമായി. ഇതോടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഗോലിയാത്ത് തവളകളും ഇടം നേടി.

കാര്‍ഷിക മിത്രമായ ഗോലിയാത്ത് തവളകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചാണ് ഇപ്പോള്‍ കാമറൂണിലെ പാരിസ്ഥിതി സ്നേഹികള്‍ കര്‍ഷകരോട് പറയുന്നത്. വിളകളെ നശിപ്പിക്കുന്ന പ്രാണികളെ കൊന്നൊടുക്കുന്ന ഗോലിയാത്ത് തവളകളുടെ പ്രാധാന്യം പല ഗ്രാമവാസികള്‍ക്കും അറിയില്ല. പ്രദേശവാസികളെ ബോധവത്ക്കരിച്ച് അവയുടെ വംശനാശം തടയുകയാണ് ലക്ഷ്യം. മൗണ്ട് ൻലോനാക്കോ റിസർവിലെ നദികളിലേക്ക് ഗോലിയാത്ത് തവളകള്‍ മടങ്ങിയെത്തിയതോടെ തങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് സംഘടനാഭാരവാഹികള്‍. ഫൗണ ആൻറ് ഫ്ലോറ ഇന്‍റർനാഷണൽ, ബേർഡ് ലൈഫ് ഇന്‍റർനാഷണൽ, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി എന്നിവരാണ് ഗോലിയാത്ത് തവളകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഇന്ത്യയില്‍ സമീപ കാലത്ത് ഇത്തരമൊരു നീക്കമുണ്ടായത് ചീറ്റകളുടെ കാര്യത്തിലായിരുന്നു. വംശനാശം സംഭവിച്ച ചീറ്റയെ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന ഇവയെ കൊണ്ട് വന്ന് വീണ്ടും അവയുടെ പുനഃരധിവാസത്തിനായി ശ്രമം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *