സക്കരിയയുടെ തിരക്കഥയില്‍‌ കുടുംബചിത്രം “മോമോ ഇന്‍ ദുബായ് “

” ഹലാല്‍ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചില്‍ ഡ്രന്‍സ് -കുടുംബചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു.അനീഷ് ജി മേനോന്‍,അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ്‌ “ഉടന്‍ ചിത്രീകരണം ആരംഭിക്കും.


ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു.

മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മേക്കപ്പ്-ഹക്കീം കബീര്‍,കോസ്റ്റ്യൂം ഡിസെെനര്‍-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-പോപ് കോണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിം ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി

Leave a Reply

Your email address will not be published. Required fields are marked *