“പത്രോസിന്റെ പടപ്പുകള്‍”പറവൂരില്‍ തുടങ്ങി

ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല്‍ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വടക്കന്‍ പറവൂരില്‍ ഇന്ന് ആരംഭിച്ചു.

മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ
ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു.
സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം,
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു.

സംഗീതം-ജേക്സ് ബിജോയ്‌.
പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ്‌ – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വരട്ടിപ്പള്ളിയാല്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്


“”””””””””””””””””””””””””””

,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *