പ്രതിഭാ ട്യൂട്ടോറിയൽസ് തുടങ്ങി


ആക്ഷേപഹാസ്യ ചിത്രമായ പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമത്തിൽ ആരംഭിച്ചു. പരസ്യചിത്ര സംവിധായകനായ അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.


ഗുഡ്ഡേ മൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ ഏ, എം.ശ്രീലാൽ പ്രകാശനും, ജോയ് അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോണി ആൻ്റെണി, സുധീഷ്, പാഷാണം ഷാജി, നിർമ്മൽപാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കിവിജയകൃഷ്ണൻ (ഹൃദയം ഫെയിം) അൽത്താഫ് സലിം ,ജയ കൃഷ്ണൻ,അപ്പുണ്ണിശശി, സാജു കൊടിയൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവാ ഫെയിം),മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ,ടീനാ സുനിൽ,പ്രീതി രാജേന്ദ്രൻ,മഹിത കൃഷ്ണ,മനീഷാ മോഹൻ, ജ്യോതികൃഷ്ണ, രാജീ പൂജപ്പുര എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ഫഹദ്, അഭിരാം, റജബ്, അർജുൻ, ആരതി നായർ, അഹല്യ സന്തോഷ്, ആതിരാ വി മേനോൻ, റോസ് മാത്യു, ആതിര രാജേന്ദ്രപ്രസാദ് ചിത്രത്തിൽ അണിനിരക്കുന്നു.


സ്വാതി ത്യാഗി എന്ന ബോളിവുഡ് നടിയും ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്നു.പാടാത്ത പൈങ്കിളി എന്ന പരമ്പരയിലുടെ ശ്രദ്ധേയനായ സൂരജ് സൺ ഈ ചിത്രത്തിലൂടെ മുഖ്യവേഷത്തിൽ ആദ്യമായി വെള്ളിത്തിരയിലെത്തുന്നു.ഹരി നാരായണൻ.മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു.
നിത്യാ മാമ്മൻ, ശ്രുതി ശിവദാസ്, പ്രജിത്ത് പ്രസന്നൻ,അയിറൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.രാഹുൽ.സി.വിമല ഛായാഗ്രഹണവും റജിൻ കെ ആർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം. മുരളി ബേപ്പൂർ.


കോസ്റ്റ്യം -ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ,മേക്കപ്പ് – രാജൻമാസ്ക്ക്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിശാന്ത് പന്നിയങ്കര.പ്രോജക്ട് ഡിസൈനർ ഷമീം സുലൈമാൻ.സ്റ്റിൽസ് ലിയോ കുഞ്ഞച്ചൻ.പി ആർ ഒ എംകെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *