“സിദ്ദി” തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അജി ജോൺ,ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് മലയാളത്തിലും തമിഴിലും
സംവിധാനം ചെയ്യുന്ന ” സിദ്ദി ” എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വെങ്കിട് പ്രഭു റിലീസ് ചെയ്തു.
സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഒപ്പം,ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർകലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.പ്രശസ്ത സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ-അജിത് ഉണ്ണികൃഷ്ണൻ,ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ ആർ ഷിജുലാൽ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ് കെ,കല-ബനിത് ബത്തേരി, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്-സുധി സുരേന്ദ്രൻ,സ്റ്റിൽസ്-സാബു കോട്ടപ്പുറം,പരസ്യകല-ആന്റണി സ്റ്റീഫൻസ്.


‘ഹോട്ടൽ കാലിഫോർണിയ’,’നമുക്ക് പാർക്കാൻ’, ‘നല്ലവൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോൺ ‘അയ്യപ്പനും കോശിയും’, ‘ശിക്കാരി ശംഭു’, ‘നീയും ഞാനും’, ‘സെയിഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്.സത്യം ഓഡിയോസ് ഗാനം വിപണിയിലെത്തിക്കുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *