ചര്‍മ്മസംരക്ഷിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
സ്കിന്‍ പരിചരിക്കാന്‍ കെമിക്കലുകള്‍ വാരിതേയ്ക്കണ്ട ആവശ്യമല്ല. അവ നമ്മുടെ ചര്‍മ്മത്തിന് ഗുണത്തേക്കാളാപുരി ദോഷമാണ് ചെയ്യുന്നത്. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ചെലവ്കുറഞ്ഞ രീതിയില്‍ ചര്‍മ്മം എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
ചര്‍മ്മത്തില്‍ കാണപ്പെടുന്ന അരിമ്പാറപോലെയുള്ള ചെറിയ കുരുക്കള്‍ കളയുവാന്‍ ചുവന്ന ഉള്ളിയോ കറ്റാര്‍വാഴപ്പോളയോ ഉപയോഗിച്ച് കുരുവിന്റെ മുകളില്‍ ഉരയ്ക്കുക. പയറുപൊടി തേയ്ക്കുന്നതും ഗുണം ചെയ്യും.
ചുണങ്ങിന് ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചിടുക.
കരിമംഗല്യം മാറാന്‍ രക്തചന്ദനം പാലില്‍ ചേര്‍ത്ത് പുരട്ടുക. പത്തുമിനിറ്റ് ശേഷം ചെറു ചൂടുവെള്ളത്തില്‍ മിശ്രിതം തുടച്ചുമാറ്റുക. ചിലപ്പോള്‍ എന്തെങ്കിലും രോഗങ്ങളുടെ ഭാഗമായും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. ഇത്തരം സാഹചര്യത്തില്‍ ഡോക്ടറെക്കണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം.
കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന് റോസ് വാട്ടര്‍ രാവിലെയും വൈകിട്ടും ഓരോ തുള്ളിവീതം കണ്ണില്‍ ഒഴിക്കുക. ഐസ്‌കട്ടകള്‍ കണ്ണിനു മുകളില്‍ വയ്ക്കുന്നതും നല്ലതാണ്.
താരന്റെ ശല്യം അകറ്റാന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ അരച്ച് തേയ്ക്കുക. കുറച്ചു സമയത്തിനുശേഷം താളി ഉപയോഗിച്ച് കഴുകി കളയുക.