ജൂലായിൽ വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ഫോണുകൾ

കൊറോണയുടെ ഭീതിയിലും സ്മാർട്ഫോൺ വിപണി ഉണർവിലാണ്. ക്ലാസ്സുകളും ജോലിയും ഓൺലൈൻ ആയതാണ് ഇതിനൊരു കാരണം. ജൂലായിൽ വിപണിയിലെത്തുന്ന കിടിലൻ ചില ഫോണുകൾ പരിചയപ്പെടാം.

ടെക്‌നോ സ്പാർക് ഗോ 2021

ഇതിൽ ആദ്യം വിപണിയിലെത്തിയ ഫോണാണ് ടെക്‌നോ സ്പാർക് ഗോ 2021. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള എഐ-പവർ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ്  സ്പെസിഫിക്കേഷനുകൾ. ടെക്നോ സ്പാർക്ക് ഗോ 2021യ്ക്ക് മുൻഗാമിയുടെ മീഡിയടെക് ഹീലിയോ A20 SoCയെക്കാൾ മികച്ച പ്രൊസസർ ആയിരിക്കും എന്നാണ് റിപോർട്ടുകൾ. ആൻഡ്രോയിഡ് 11 അധിഷ്‌ഠിതമായ HiOS ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. കുറഞ്ഞത് രണ്ട് റാം + സ്റ്റോറേജ് പതിപ്പുകളിൽ 3 നിറങ്ങളിലാണ് ടെക്‌നോ സ്പാർക് ഗോ 2021 വിപണിയിലെത്തിയിരിക്കുന്നത്.

സാംസങ് F22

സാംസങിന്റെ ഗാലക്‌സി F ശ്രേണിയിലെ പുത്തൻ താരം ഗാലക്‌സി F22 ആണ് വിപണിയിലെത്തുക. 90Hz റിഫ്രഷ് റേറ്റുള്ള 6.4-ഇഞ്ച് എച്ഡി+ എസ്അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിന് എന്ന് ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് ഉറപ്പിക്കുന്നു. 6000mAh ബാറ്ററിയാണ് ഫോണിന്. 48 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ക്യാമെറാണ് ഗാലക്‌സി F22ന് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രേഡിയന്റ്‌ ഡിസൈനുള്ള ബാക്ക് പാനലിൽ കറുപ്പ്, നീല നിറങ്ങളിലാണ് സാംസങ് ഗാലക്‌സി F22 വില്പനക്കെത്തുക. റിപോർട്ടുകൾ അനുസരിച്ച് മീഡിയടെക്ക് ഹീലിയോ G80 പ്രോസസറും, 4ജിബി റാമും ഫോണിനുണ്ടാവും.

ഷഓമി 10 വിഭാഗം

ഷഓമി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ടീസർ ചിത്രം സൂചിപ്പിക്കുന്നത് റെഡ്മി 10 ശ്രേണിയുടെ വരവിനെയപ്പറ്റിയാണ്. #10on10, #RedmiRevolution എന്നീ ഹാഷ്ടാഗുകളുമായി പോസ്റ്റ് ചെയ്തിരിക്കുന്ന ടീസറിൽ ഉടൻ വിപണിയിലെത്തും എന്നും കുറിച്ചിട്ടുണ്ട്. ഇത് റെഡ്മി 10 വിഭാഗത്തിലെ വിവിധ ഫോണുകളുടെ ലോഞ്ച് മിക്കവാറും ജൂലായിലുണ്ടാകും എന്ന സൂചന നൽകുന്നു. റെഡ്മി 9 ശ്രേണിയ്ക്ക് സമാനമായി നിരവധി ഫോണുകൾ റെഡ്മി 10 ശ്രേണിയിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എല്ലാ പതിപ്പുകളുടെയും ലോഞ്ച് ഒന്നിച്ചു നടക്കാനുള്ള സാദ്ധ്യത കുറവാണ്. 6,799 രൂപ മുതൽ 12,999 രൂപ വരെയാണ് വിവിധ റെഡ്മി 9 ഫോണുകളുടെ വില. റെഡ്മി 10 ശ്രേണിയിലുള്ള ഫോണുകൾക്കും സമാനമായ രീതിയിലാകും വില നിശ്ചയിക്കുക.


വിവോ V21 പ്രോ

വിവോ V21 ശ്രേണിയിൽ മൂന്നാമനായി വിവോ V21 പ്രോ ഈ മാസം അവസാനമെത്തും എന്നാണ് വിവരം. അതെ സമയം സ്പെസിഫിക്കേഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. V21 5ജി, V21e 5ജി എന്നീ ഫോണുകളെക്കാൾ പ്രീമിയം മോഡൽ ആയിരിക്കും വിവോ V21 പ്രോ. അതുകൊണ്ട് തന്നെ മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, ഏറ്റവും പുതിയ പ്രോസസ്സർ, 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന മികച്ച ബാറ്ററി എന്നിവ പ്രതീക്ഷിക്കാം. വില 30,000ൽ കൂടും.

വൺപ്ലസ് നോർഡ് 2

വൺപ്ലസ് കഴിഞ്ഞ വർഷം ജൂണിലാണ് തങ്ങളുടെ ആദ്യ വിലക്കുറവുള്ള സ്മാർട്ട്ഫോണായി നോർഡിനെ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ശ്രേണിയിലെ രണ്ടാമൻ നോർഡ് CEയെയും വിപണിയിലെത്തിച്ചു. അതെ സമയം നോർഡ് 2 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വൺപ്ലസ്.

മീഡിയടെക് ഡിമെൻസിറ്റി 1200 SoC പ്രോസസ്സർ ആയിരിക്കും വൺപ്ലസ് നോർഡ് 2ന്. ഇതാണ് ഇപ്പോൾ വിപണിയിലുള്ള നോർഡും നോർഡ് 2വും തമ്മിലുള്ള പ്രധാന മാറ്റം. 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080×2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡിന്. വൺപ്ലസ് നോർഡ് 2-ൽ ഡിസ്‌പ്ലേയുടെ വലിപ്പം കൂടാൻ സാധ്യത ഇല്ല എങ്കിലും റിഫ്രഷ് റേറ്റ് 120Hz ആയി ഉയർന്നേക്കാം. പരിഷ്കരിച്ച കാമറ, 30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററിയ്ക്ക് പകരം നോർഡ് 2ൽ 5000mAh ബാറ്ററി എന്നിവ പ്രതീക്ഷിക്കാം.

റിയൽമി GT 5ജി

റിയൽമി കഴിഞ്ഞ മാസം ആഗോള വിപണിയിൽ അവതരിപ്പിച്ച റിയൽമി GT 5ജി ഈ മാസം ഇന്ത്യയിലെത്തിയേക്കും. ഡാഷിംഗ് ബ്ലൂ, ഡാഷിംഗ് സിൽവർ, റേസിംഗ് യെല്ലോ (വെഗൻ ലെതർ) നിറങ്ങളിൽ ലഭ്യമായ റിയൽമി GT 5ജി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിലും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിലും വില്പനക്കെത്തും. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുത്തൻ ഫോൺ പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി GTയ്ക്ക്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC ആണ് പ്രൊസസർ. 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്‌ഫോണിനുള്ളത്. 65W സൂപ്പർഡാർട്ട് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

പോക്കോ F3 ജിടി

ഗെയിമിംഗ് സ്പെഷ്യൽ ഫോൺ പോക്കോ F3 ജിടിയുടെ ലോഞ്ച് എന്ന് കമ്പനിയുടെ ഇന്ത്യ ഡയറക്ടർ അനുജ് ശർമ്മ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. റിപോർട്ടുകൾ അനുസരിച്ച് ലോഞ്ച് ഈ മാസം തന്നെയുണ്ടാകും. ഷഓമി അവതരിപ്പിച്ച ബ്രാൻഡിന്റെ ആദ്യ ഗെയിമിംഗ് ഫോൺ ആയ റെഡ്മി K40 ഗെയിമിംഗ് എഡിഷൻ റീബ്രാൻഡ് ചെയ്ത് പോക്കോ F3 ജിടിയായി ഇന്ത്യയിലെത്തും എന്നാണ് വിവരം. ഗെയ്മിങ്ങിനായി സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്നവർക്ക് യോജിക്കുന്ന വിധം ചുരുക്കി വയ്ക്കാവുന്ന ഷോൾഡർ ബട്ടണുകൾ, മൂന്ന് മൈക്കുകൾ, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ജെബിഎൽ കമ്പനി ട്യൂൺ ചെയ്ത ഓഡിയോ എന്നിവയാണ് റെഡ്മി K40 ഗെയിമിംഗ് എഡിഷന്റെ പ്രത്യേകതകൾ.

ഗെയിമിംഗ് സ്പെഷ്യൽ ഫോൺ പോക്കോ F3 ജിടിയുടെ ലോഞ്ച് ഈ മാസം തന്നെയുണ്ടാകും. ഷഓമി അവതരിപ്പിച്ച ബ്രാൻഡിന്റെ ആദ്യ ഗെയിമിംഗ് ഫോൺ ആയ റെഡ്മി K40 ഗെയിമിംഗ് എഡിഷൻ റീബ്രാൻഡ് ചെയ്ത് പോക്കോ F3 ജിടിയായി ഇന്ത്യയിലെത്തും എന്നാണ് വിവരം. ഗെയ്മിങ്ങിനായി സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്നവർക്ക് യോജിക്കുന്ന വിധം ചുരുക്കി വയ്ക്കാവുന്ന ഷോൾഡർ ബട്ടണുകൾ, മൂന്ന് മൈക്കുകൾ, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ജെബിഎൽ കമ്പനി ട്യൂൺ ചെയ്ത ഓഡിയോ എന്നിവയാണ് റെഡ്മി K40 ഗെയിമിംഗ് എഡിഷന്റെ പ്രത്യേകതകൾ.

120 ഹെർട്സ് റിഫ്രഷ് റേറ്റും, എച്ച്ഡിആർ 10+ സപ്പോർട്ടുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയായിരിക്കും ഹാൻഡ്‌സെറ്റിന്. മീഡിയടെക് ഡിമെൻസിറ്റി 1200 SoC ആണ് പ്രോസസ്സർ. 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും, 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും പോക്കോ F3 ജിടിയിൽ പ്രതീക്ഷിക്കാം. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും ഹാൻഡ്സെറ്റിന്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,065mAh ബാറ്ററിയാണ് പോക്കോ F3 ജിടിയിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *