“ചിലന്തിമഴ ” ഇങ്ങനെയുമൊരു മഴയുണ്ടോ ..?

ആകാശത്തുനിന്ന് ആലിപ്പഴം പെയ്യുന്നത് കാണാൻ നല്ല രസമാണ് അല്ലേ.പക്ഷേ, ആലിപ്പഴത്തിനുപകരം ചിലന്തി മഴയായാലോ.. അങ്ങനെയൊരു മഴ പെയ്തതായി കേട്ടിട്ടുണ്ടോ.എന്നാൽ, കേട്ടോളൂ.. ഓസ്‌ട്രേലിയയിലും ബ്രസീലിലുമൊക്കെ ഈ ചിലന്തി മഴ സാധാരണമാണത്രെ.


അവിടെയുള്ളവരെ അത് തെല്ലും അത്ഭുതപ്പെടുത്താറില്ല.കുറച്ചുകാലം മുൻപ് ദക്ഷിണ ബ്രസീലിലെ മിനാഷെ ഗെറിയാസിൽ ആയിരക്കണക്കിന് ചിലന്തികൾ ആകാശത്തുനിന്നു ഭൂമിയിലേക്ക് പെയ്തിറങ്ങി.ഇതിനുമുമ്പ് 2015ൽ ഓസ്‌ട്രേലിയയിലും സ്‌പൈഡർ മഴ പെയ്തിരുന്നു.എന്തായിരുന്നു ആ ചിലന്തിമഴയ്ക്ക് പിന്നിലെ രഹസ്യം.. ?


പരാവിക്‌സിയ ബിസ്റ്റിറിയേറ്റ എന്ന വിഭാഗത്തിൽപ്പെട്ട ചിലന്തികൾ കൂട്ടത്തോടെ ജീവിക്കുന്നവയാണ്.
അവ കഴിയുന്നത്ര ഉയരത്തിലേക്ക് കയറി ഒരുമിച്ച് വല നെയ്യും.അതിനെ ‘ ബലൂണിംഗ് ‘ എന്നാണ് വിളിക്കുക.
കാറ്റ് അവയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.അവ മഴപോലെ അവിടെ പെയ്തിറങ്ങുന്നു.
പക്ഷേ, ബ്രസീലിൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല.അവ കൂട്ടത്തോടെ ആകാശത്ത് നിന്ന് പെയ്തിറങ്ങുകയല്ല, മറിച്ച് രണ്ട് മലകൾക്കിടയിൽ വലിയ വല കെട്ടി താമസമാക്കുകയായിരുന്നു…!


ഈ ചിലന്തികൾ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്നതായി കണ്ടു നിന്നവർക്ക് തോന്നിയതാണത്രേ.
വലകൾ വളരെ ചെറുതായതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് എളുപ്പത്തിൽ കാണുവാൻ കഴിയുകയുമില്ല.
പ്രത്യക്ഷത്തിൽ അവ മഴപോലെ പെയ്തിറങ്ങുന്നതായി തോന്നുകയും ചെയ്തു .


ഈ പ്രതിഭാസത്തെ അവിടെയുള്ളവർ ചിലന്തി മഴ എന്നാണ് വിളിക്കാറ്.നാം വിചാരിക്കുന്നതുപോലെ അവിടയുള്ളവർക്ക് ഈ ചിലന്തികളോട് വിരോധമൊന്നുമില്ല.വിഷമില്ലാത്ത ഈ ചിലന്തികൾ പ്രദേശവാസികൾക്ക് വലിയ ശല്യവുമല്ല.
പ്രദേശത്തെ കൊതുകുകളെയും ചെറു പ്രാണികളെയും ഇവ ശാപ്പിടുകയും ചെയ്തും.

courtesy praveen prakash

Leave a Reply

Your email address will not be published. Required fields are marked *