“സ്റ്റാന്‍ഡേര്‍ഡ്. X-ഇ 99 ബാച്ച് “ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്.

താരദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന സ്റ്റാന്‍ഡേര്‍ഡ്.X-ഈ 99 ബാച്ച് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ ദിലീപ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നോയല്‍ഗീവര്‍ഗ്ഗീസ്,സലീംകുമാര്‍,കിച്ചു ടെല്ലസ്,കോട്ടയം നസീര്‍,ചെമ്പില്‍ അശോകന്‍,ബിറ്റോ ഡേവീസ്, ശ്രീജിത്ത്പെരുമന,സുജിത്,അനീഷ്,അസ്ഹര്‍,അനീഷ് ഗോപാല്‍,ചിനു കരുവിള,ഗീതിസംഗീത,സോന,സ്നേഹ എന്നിവര്‍ അഭിനയിക്കുന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു ,ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മധേഷ്
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.കോപ്രൊഡ്യൂസര്‍-മധേഷ്,സെല്‍വ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,കല-കോയാസ്,
മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്,സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,പരസ്യക്കല-മനു ഡാന്‍വിസി,എഡിറ്റര്‍-ഷാജു വി ഷാജി,
അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്,പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്,സൗണ്ട്-രഞ്ജു രാജ് മാത്യു.

Leave a Reply

Your email address will not be published. Required fields are marked *