വ്യത്യസ്തമായ ഒരു പക്കോഡവറക്കൽ : വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തിളച്ച എണ്ണയിൽ കൈയിട്ട് പക്കോഡവറക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഫുഡ് ബ്ലോഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജയ്പൂരിലെ ഒരു തെരുവു ഭക്ഷണ കച്ചവടക്കാരനാണ് തിളച്ചുമറിയുന്ന ചൂടു എണ്ണയിൽ കൈ മുക്കുന്നത്.

കൈകളിൽ ഗ്ലൗസ് പോലും ധരിച്ചിട്ടില്ല. ജയ്പൂരിലെ ഹീറ്റ് പ്രൂഫ് പക്കോഡ് വാല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. ചിലർ ഞെട്ടൽ രേഖപ്പെടുത്തിയപ്പോൾ മറ്റുചിലർ ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവെച്ചത്.

street-food-vendor-dips-his-hand-in-boiling-hot-oil-while-making-pakoda-in-viral-video-

Leave a Reply

Your email address will not be published. Required fields are marked *