സ്ട്രിംഗ് ആർട്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

വിവിധ തരം കലാനിർമ്മിതകൾ നമുക്ക് പരിചിതമാണ്. എന്നാൽ, സ്ട്രിംഗ് ആർട്ടിനെ പറ്റി വളരെ ചുരുക്കം ആളുകൾ മാത്രമേ അറിവ് കാണൂ. പിൻ ആൻഡ് ത്രെഡ് ആർട്ട് എന്നും ഇതിന് പേരുണ്ട്. ഇത് ചെയ്യുന്ന വിധം ഇങ്ങനെ ആണ്. ആദ്യം വുഡൻ അഥവാ സോഫ്റ്റ്‌ ബോർഡ്‌ കവർ ചെയ്യുക. അതിലേക്ക് മൊട്ടുസൂചിയോ ആണിയോ വിവധ ഷേപ്പിൽ തറയ്ക്കണം.ശേഷം നേർരേഖകൾ ത്രെഡ് ചെയ്ത് ഭംഗിയാക്കുക.

ഈ രീതിയിൽ ആണ് സ്ട്രിംഗ് ആർട്ട് രൂപപ്പെടുത്തുന്നത്. മനോഹരമായ ഒരു കലാ സൃഷ്ടി ആണെങ്കിലും അധികം ആർക്കും ഇതേ കുറിച്ച് അറിവില്ല. ചിലപ്പോൾ ഇത്തരം വർക്കുകൾ ഒക്കെ കണ്ടിട്ട് ഉണ്ടാവാം. പക്ഷെ, എത് തരം ആർട്ട് ആണ് എന്ന് നമുക്ക് മനസ്സിലാവണം എന്നുമില്ല.

സ്പിറല്ലി, കർവ് സ്റ്റിച്ചിംഗ് എന്നിവ കാർഡ് നിർമ്മാണത്തിനും സ്ക്രാപ്പ്ബുക്കിംഗിനും ഉപയോഗിക്കുന്നു. മറ്റ് സ്ട്രിംഗ് ആർട്ടുകളിൽ ഉൾപ്പെടുന്നവയാണ് സ്ട്രിംഗ് കലകൾ. മേരി എവറസ്റ്റ് ബൂൾ കണ്ടുപിടിച്ച ‘കർവ് സ്റ്റിച്ച്’ വർക്കുകളിൽ പ്രധാനപ്പെട്ടത് ആണ് സ്ട്രിംഗ് ആർട്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആണ് ഇത് നിലവിൽ വന്നത്. ഗണിതശാസ്ത്ര ആശയങ്ങൾ കുട്ടികൾക്ക് ഫലപ്രദമാക്കുക എന്നത് ആയിരുന്നു ലക്ഷ്യം. 1960 മുതൽ സ്ട്രിംഗ് ആർട്ട് പ്രചാരത്തിൽ വന്നു. കിറ്റ്, പുസ്തകങ്ങൾ എന്നിവയിലൂടെ ആണ് ഇത് ആളുകളിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുമ്പ് കണ്ടു പിടിച്ചത് ആണെങ്കിലും ഇപ്പോഴും ജനങ്ങൾക്കിടയിൽ അത്ര ഫെയ്മസല്ല എന്ന് പറയേണ്ടി വരും. വളരെ അധികം ഡിസെെനുകൾ ഈ ആർട്ടിലൂടെ നമുക്ക് രൂപപ്പെടുത്തി എടുക്കാം. പെയിന്റിംഗ് വശമുള്ളവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്ത രീതി ആണ് ഇത്. ചിത്രങ്ങളിലൂടെ വരച്ച് ഇടുന്ന ഭാവനയെ ഇതിലും പ്രയോഗിക്കാം.

തയ്യാറാക്കിയത് : പാര്‍വതി

Leave a Reply

Your email address will not be published. Required fields are marked *