പ്രതിസന്ധിയിൽ തളരാതെ “കഫേ കോഫി ഡേ”യെ കൈപിടിച്ചുയർത്തിയ മാളവിക ഹെഗ്ഡെ

കടം കയറി ജീവിതമൊന്നാകെ പ്രതിസന്ധിയുടെ ആഴക്കടലിലേക്ക് മുങ്ങിത്താഴുമ്പോൾ കൈപിടിച്ചുയർത്തേണ്ടവൻ ഇതൊന്നും കാണാതെ ജീവൻവെടിഞ്ഞു. എന്നിരുന്നാലും തളരാതെ ഈ ആഴക്കടലിൽ നിന്നും കുതിച്ചുയരുവാനാണ് മാളവിക ഹെഗ്ഡെയെന്ന പെൺകരുത്ത് ശ്രമിച്ചത്.

പേരുകേട്ട കോഫി ശൃംഖലയായ കഫേ കോഫി ഡേ ഇന്നു കാണുന്ന നിലയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഈ വനിതയുടെ ഏക പോരാട്ടത്തിന്റെ ഫലമാണ്.7200 കോടി കടത്തിൽ അകപ്പെട്ടുപോയ കമ്പനിയെ ഇനി കരകയറ്റാൻ കഴിയില്ലെന്ന് മനസ്സിലാക്കി കൊണ്ട് കമ്പനി ഉടമയും മാളവികയുടെ ഭർത്താവുമായ വിജി സിദ്ധാർഥ 2019 ജൂലൈ 31 ന് നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ പകച്ചു നിൽക്കാതെ മുന്നോട്ടുപോകാൻ മാളവിക തയ്യാറായി.

1996 ൽ ബംഗളൂരുവിൽ ആരംഭിച്ച സ്ഥാപനമാണ് കഫേ കോഫി ഡേ. കാപ്പി സ്വന്തമായി തന്നെ കൃഷി ചെയ്തും സ്വയം വികസിപ്പിച്ച മെഷീനുകളിൽ കാപ്പി ഉണ്ടാക്കിയുമായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ബിസിനസ് രംഗത്ത് ഉണ്ടായ പാളിച്ചകൾ വിജി സിദ്ധാർഥയെ വലിയ കടക്കെണിയിലാക്കി.2011 ൽ 1000ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്നെങ്കിൽ പോലും അവയ്ക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര ലാഭം കൊയ്യുവാൻ സാധിച്ചില്ല. അതോടെ കമ്പനി വൻ കടക്കെണിയിൽ ആവുകയും വിജി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത്.

എന്നാൽ കമ്പനിയെ സുരക്ഷിത ഇടത്തിൽ എത്തിക്കേണ്ട കടമ മനസ്സിലാക്കി മാളവിക സിഇഒ ചുമതല ഏറ്റെടുക്കുവാൻ തയ്യാറാക്കുന്നത്. മുൻപ് കമ്പനിയുടെ
സിഡിഇഎൽ നോൺ ബോർഡ് അംഗമായിരുന്ന ഒറ്റ പ്രവർത്തന പരിചയം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബലം നൽകി. ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി കമ്പനിയിലെ 25000 ജീവനക്കാർക്കും നിലവിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഒരു കത്തയച്ചു. കമ്പനി നേരിടുന്ന കടബാധ്യത യെക്കുറിച്ചും തുടർന്നുള്ള നിലനിൽപ്പിനായി നിക്ഷേപങ്ങൾ കൂടി വിറ്റ് കടബാധ്യതകൾ ഒളിപ്പിക്കാനാണ് തീരുമാനമെന്നും ആയിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

മാളവികയെ സംബന്ധിച്ചെടുത്തോളം നഷ്ടപ്പെട്ടുപോയ പഴയ പ്രൗഢിയും ഒപ്പംതന്നെ പങ്കാളിയുടെ അഭിമാനവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. ഇതുതന്നെയായിരുന്നു താൻ അകപ്പെട്ടുപോയ അന്ധകാരത്തിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് വെളിച്ചമായത്. മുന്നിലുള്ള ആദ്യ വെല്ലുവിളി തന്നെ കമ്പനിയുടെ കടബാധ്യത ഇല്ലാതാക്കുക, കമ്പനിയെ തന്റെ കയ്യിൽ ഭദ്രമാക്കുക എന്നതായിരുന്നു.

കോവിഡ് പ്രതിസന്ധി തലയുയർത്തിനിൽക്കുന്ന സാഹചര്യത്തിലാണ് മാളവിക കമ്പനിയുടെ മേൽനോട്ടം ഏറ്റെടുക്കുന്നത്. നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഒക്കെ തന്നെ വിജയം കണ്ടു. കാപ്പിക്ക് നയാപൈസ പോലും ഉയർത്താതെ തന്നെ ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന മെഷീനുകൾ പിൻവലിച്ചു. പ്രതീക്ഷിച്ച ലാഭം കിട്ടാത്ത ഔട്ട്‌ലെറ്റുകൾ വെട്ടിക്കുറച്ചു. പരമാവധി അനാവശ്യച്ചെലവുകൾ കുറച്ചു. ഒപ്പം പുതിയ നിക്ഷേപകരെ ക്ഷണിച്ചു. നടപ്പിലാക്കിയ പരിഷ്കാരങ്ങൾ കടബാധ്യതയിൽ നിന്നും കമ്പനിയെ പിടിച്ചുയർത്താൻ സഹായകമായി. പയ്യെ പയ്യെ കമ്പനി അതിന്റെ പഴയ യശസിലേക്ക് ഉയരുവാൻ തുടങ്ങി.

2019 മാർച്ച് 31ന് 72000 കോടി കടം ഉണ്ടായിരുന്ന കമ്പനിയ്ക്ക് 2020 മാർച്ച് 31 ആയപ്പോഴേക്കും 3100 കോടി രൂപയായി കുറഞ്ഞു. ഇന്ന് 572 ഔട്ട്‌ലെറ്റുകളും 36000 കോഫി വെന്റിണ്ട് മെഷീനുകളും 333 വാല്യൂ എക്സ്പ്രസ് കിയോസ്കുകളുമുണ്ട്. കൂടാതെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ നേടിയെടുത്ത ലാഭവും മുതൽക്കൂട്ടായി.2000 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്ന കാപ്പിക്കുരുവും കയറ്റുമതി ചെയ്യുന്നു. ഈ അഭിമാന നിമിഷത്തിൽ അവർക്ക് പറയാനുള്ളത് ഇത്രമാത്രം ” കഴിഞ്ഞ പന്ത്രണ്ടുമാസം സിദ്ധാർഥയുടെ അഭിമാനം ഉയർത്തി പിടിക്കാനാണ് ഞാൻ ശ്രമിച്ചത്. അദ്ദേഹം ഈ ജോലി എന്നെ ഏൽപ്പിക്കുന്നതിലൂടെ അതാണ് ഉദ്ദേശിച്ചത്. ഓരോ കടവും തിരികെ നൽകുമ്പോൾ അദ്ദേഹത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതായാണ് തോന്നിയത്. എന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി ബിസിനസ് വളർത്താനും തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം എനിക്ക് അവസരം നൽകി ” എന്നാണ്.

ഒരു കമ്പനിയെയും അതിലെ ജീവനക്കാരെയും ഒരുപോലെ കൈപിടിച്ചുയർത്തിയ മാളവിക ഇന്ന് ബിസിനസ് ലോകത്തെ ആരും അസൂയയോടെ നോക്കി കാണുന്ന വനിതയാണ്. ഇന്ന് തല ഉയർത്തി നിൽക്കുന്ന കഫേ കോഫി ഡേ കമ്പനിയുടെ നേട്ടങ്ങൾക്കു പിന്നിൽ മാളവിക ഹെഗ്ഡെയുടെ കഷ്ടപ്പാടിന്റെ തിളക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *