“കോവിഡ് കാലത്തെ രണ്ടാമത്തെ അധ്യാപക ദിനം”

ആഷിഖ് പടിക്കല്‍

ഒരു വ്യക്തിയുടെ ഭാവിയും കഴിവും സ്വഭാവവും രൂപീകരിക്കുന്ന വളരെ മാന്യമായ ഒരു തൊഴിലാണ് അധ്യാപനം. ജനങ്ങള്‍ എന്നെ ഓര്‍മ്മിക്കുന്നത് ഒരു നല്ല അധ്യാപകനായിട്ടാണെങ്കില്‍ അതായിരിക്കും എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി” – ഡോഃ എ.പി.ജെ അബ്ദുല്‍ കലാംഅധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

അദ്ദേഹം അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥിസമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു. അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.ഡോഃഎസ്.രാധാകൃഷ്ണനെപ്പോലെ തന്നെ നമ്മുടെ നാടിനെ സ്വാധീനിച്ച മറ്റൊരു ‘അധ്യാപക’ പ്രസിഡന്‍റാണ് ഡോഃഎ.പി.ജെ അബ്ദുല്‍ കലാം. പ്രസിഡന്‍റായ ശേഷം ഇന്ത്യന്‍ യുവത്വത്തെ അഭിമുഖീകരിച്ച അദ്ദേഹം പഠിപ്പിക്കുന്നവനല്ല പ്രചോദിപ്പിക്കുന്നവനാണ് അധ്യാപകന്‍ എന്ന് തെളിയിച്ചു.

അവസാനം മരിക്കുന്ന സമയത്ത് ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘ജീവ യോഗ്യമായ ഭൂമി’ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുകയായിരുന്നു ഡോഃകലാം എന്ന മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി.അധ്യാപനത്തെആഘോഷമാക്കിയആത്മാർത്ഥതയുള്ള അധ്യാപകനായിരുന്നു ഡോ.കെഅയ്യപ്പപണിക്കർ. ” അധ്യാപകർക്കിടയിലെ രാജകുമാരൻ” എന്നാണ്വിദ്യാഭ്യാസ വിചക്ഷണനും, സാഹിത്യ,സംഗീതരംഗത്തെ പ്രഗത്ഭനുമായ TNജയചന്ദ്രൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്നത് ജീവിതത്തിലെ അസുലഭ സൗഭാഗ്യമായി കണ്ടതിനാലാണ് ഇദ്ദേഹംതനിക്ക്കൈവന്ന കേരള സർവകലാശാലാവി.സി.പദവി നന്ദി പൂർവം നിരസിച്ചത്.ഈ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് വിദ്യാഭ്യാസം മാറിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് തലമുറകളായി നിലനിന്ന അധ്യാപക വിദ്യാര്‍ത്ഥി ബന്ധമാണ്. ക്ലാസ്സ് മുറികളിലെ സജീവത ഒരിക്കലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൊണ്ട് പരിഹരിക്കാനാകില്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നു. ഈ മഹാമാരിക്കപ്പുറം സ്കൂളുകള്‍ തുറന്ന് വിദ്യാര്‍ത്ഥി ശലഭങ്ങള്‍ക്ക് അധ്യാപക പൂക്കളില്‍ നിന്നും അറിവിന്‍റെ തേന്‍കണങ്ങള്‍ നുകരാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *