പൂച്ചയെ രക്ഷിക്കാന്‍ മരത്തില്‍ കയറി; കൗമാരക്കാരനെ താഴെയിറക്കാന്‍ ഫയര്‍ഫോഴ്സ്

മരത്തിന്‍റെ മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ ചെന്ന കൗമാരക്കാരനെ മരത്തില്‍ കുടുങ്ങിയ കഥയാണ് നവമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. മരത്തില്‍ നിന്ന് കുട്ടിയെ താഴെയിറക്കാന്‍ ഫയര്‍ഫോസിന് വരേണ്ടി വന്നു.

ഇൻഡ്യാനപൊളിസിലെ ഹോളിഡേ പാർക്കിലെ ഒരു മരത്തിന്റെ ശാഖയിൽ നിലത്തു നിന്ന് 35 അടി ഉയരത്തിലാണ് പൂച്ചയെ കണ്ടത്. ഇതോടെ, 17 -കാരനായ ഓവന്‍. അതിനെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ ജീവൻ പണയം വെച്ചിറങ്ങി. ഇതാണ് സംഭവങ്ങളുടെ എല്ലാം തുടക്കം മരത്തില്‍ കയറി യാതൊരു
പരിചയവും ഓവനില്ലായിരുന്നു. അതോടെ, അവനെ രക്ഷിക്കാൻ ഫയർ ഫോഴ്സ് തന്നെ എത്തേണ്ടി വന്നു.


ഏകദേശം 35 അടി ഉയരമുള്ള മരത്തിൽ പൂച്ച കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവൻ ഒരു നല്ല പ്രവൃത്തി ചെയ്യാനും പൂച്ചയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരാനും ശ്രമിക്കുകയായിരുന്നു. മരത്തിൽ കയറാൻ ഓവന്ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ, അവിടെ നിന്നും താഴെ ഇറങ്ങാൻ അവന് സാധിച്ചില്ല” ഇന്ത്യാനാപൊളിസ് ഫയർ ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വൈദ്യപരിശോധനയിൽ, മരത്തിലുരസി തൊലി കുറച്ചു പോയി എന്നതൊഴിച്ചാൽ ഓവൻ സുഖം പ്രാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *