“ദി ഡാർക്ക് സീക്രട്ട് നാളെ റിലീസ്


മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജ്ജ്, സാബു മാണി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ദി ഡാർക്ക്‌ സീക്രട്ട് ” മാർച്ച് 18-ന് പ്രദർശനത്തിനെത്തുന്നു.കേരളത്തിലും അയർലണ്ടിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ സന്തോഷ്‌ കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുന്ന സസ്‍പെൻസ് ത്രില്ലർ മൂവിയിൽ, വ്യത്യസ്തമായ പ്രമേയം വ്യത്യസ്ത കളോടെ അവതരിപ്പിക്കുന്നു.
ഈ സിനിമ ഒരുപാട് ചിന്തിപ്പിക്കുകയും ലോകം തിന്മയുടെതല്ല മറിച്ച് നന്മയുടെ ആണെന്നും, ഈ ഭൂമിയിൽ നൻമയുടെ സുഗന്ധം പടർത്തുന്നത്, നമ്മുടെ നല്ല ചിന്തകളും, പ്രവർത്തനങ്ങളും ആണ് എന്ന് സമൂഹത്തോട് പറയുന്ന ഒരു നന്മയുടെ സന്ദേശമാണ് ഈ സിനിമ. “ഒരു സിനിമ എന്താകണം എന്നും കല ഒരു സംസ്കാരമാണെന്നും ഈ സിനിമ നമ്മളെ ഓർമ്മപ്പെടുത്തും”


സംവിധായകരായ ജോമോൻ ജോർജ്ജ്,സാബു മാണി എന്നിവർ പറഞ്ഞു.മേക്കിങ്ങിൽ എറെ പുതുമകൾ നിറഞ്ഞ ഈ സിനിമ കച്ചവടസിനിമ മേഖലകളിൽ എറെ ചർച്ച ആയിട്ടുണ്ട്. മാറ്റമുണ്ടാകേണ്ട കാലത്തിന്റെ നിയമങ്ങൾക്ക് മുന്നിൽ ചുഷണം നേരിടുന്ന ജനങ്ങൾക്ക് ഒരു നേരിന്റെ മറുപടി ആയിരിക്കും ഈ സിനിമ.ക്യാമറ-മഹേഷ്‌, സംഗിതം -ജിജി തോംസൺ,ജയകാർത്തി, അസോ ഡയറക്ടർ -അജിത്,എഡിറ്റിംഗ് -മണി,മേക്കപ്പ്-പിയുഷ് പുരുഷു,പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൽ അങ്കമാലി,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *