ഹൊറര്‍ ചിത്രം വംദൈ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്


” സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്നഹൊറർ,ഡ്രാമ ചിത്രമായ “വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ഉച്ചയ്ക്ക് പ്രൊഡക്ഷൻ കൺട്രൊളര്‍ ബാദുഷ ,, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന്‍ ടോം ഇമ്മട്ടി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിന്‍റെ ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖരനുംസഹസംവിധാനം- ഫൈറൂസ് കമറുദ്ദിനും നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *