തുർക്ക്മെനിസ്ഥാനിലെ നരക കവാടം

മധ്യ ഏഷ്യയിലെ തുർക്ക്മെനിസ്ഥാനിലെ ഉത്തര പിശ്ചിമമേഘലയായ കരാക്കും മരു പ്രദേശത്താണ് കഴിഞ്ഞ 52 വർഷങ്ങളായി നിരന്തരം എരിഞ്ഞു കൊണ്ടിരിക്കുന്ന ഈ അത്ഭുതം സ്ഥിതി ചെയ്യുന്നത്. ദർവ്വാസാ ഗ്യാസ് ക്രേറ്റർ എന്ന സാങ്കേതിക നാമമുള്ള ഈ ഭൗമ വിസ്മയത്തിന്റെ അപര നാമമാണ് – door to hell – നരക കവാടം.

1971 ൽ എണ്ണ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന റഷ്യൻ എഞ്ചിനീയറൻമാർ ഘനന പ്രദേശത്തെ ഭൂമി ഇടിഞ്ഞു താഴുന്നതും അതിൽ നിന്നും കാർബൺ മോണോക്സൈഡും പ്രകൃതി വിത കങ്ങളും ബഹിർഗമിക്കുന്നതും ശ്രദ്ധിച്ചത്. വലിയ അളവിലെ കാർബൺ മോണോക്സൈഡ് പ്രദേശത്തെ വായുവിനെ വിഷമയമാക്കാതിരിക്കാൻ അവർ ബഹിർ ഗമന വാതകങ്ങൾക്ക് തീ കൊടുത്തു . ഏതാനും ദിവസം കൊണ്ട് വിതകങ്ങൾ എരിഞ്ഞു തീരുമെന്നാണ് അവർ കരുതിയത്.

പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് നരക കവാടം ഇന്നും എരിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ നിരക്കിൽ എരിഞ്ഞാൽ ഇനിയും നൂറ്റാണ്ടുകൾ കത്താനുള്ള പ്രകൃതി വാതകവും കാർബൺ മോണോക്‌സൈഡും നരക കവാടത്തിനു താഴെയുള്ള വിതക ഘനികളിൽ ഉണ്ടെന്നാണ് നിലവിൽ അനുമാനിക്കപ്പെടുന്നത്. ഹൊറിസോണ്ടൽ ഡ്രില്ലിംഗ് നടത്തി കുറെ ദൂരെ നിന്നും വാതകങ്ങളെ വലിച്ചെടുത്ത് പ്രകൃതി വാതകം ഉത്പാദിപ്പിക്കാനുളള ശ്രമം തുർക്ക് മെൻ സർക്കാർ നടത്തുന്നുണ്ട്. ആ ശ്രമം വിജയിച്ചാൽ നരക കവാടത്തിലെ തീ അണക്കാനോ തിരി താഴ്ത്താനോ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *