“സോമന്റെ കൃതാവ് ” ആലപ്പുഴയിൽ…


ചലച്ചിത്ര താരം വിനയ് ഫോർട്ട്, കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന “സോമന്റെ കൃതാവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു.


തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ ജി നായർ എന്നിവർക്കൊപ്പം,ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുക്കാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന” സോമന്റെ കൃതാവ് “,മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മൂവീസ്സ്-രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.


പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,കല-അനീഷ് ഗോപാൽ, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ-പ്രശോഭ് ബാലൻ,പ്രദീപ് രാജ്,സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റെണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ നമ്പ്യാർ, ബർണാഡ് തോമസ്.


ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തനി കുട്ടനാട്ടുക്കാരനായ കൃഷി ഓഫീസറായി വിനയ് ഫോർട്ട് അഭിനയിക്കുന്നു.
“സോമന്റെ കൃതാവ് ” സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *