‘ഉപ്പും മുളകും’ താരങ്ങളുടെ സിനിമ

ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവർന്ന “ഉപ്പും മുളകും” എന്ന സീരിയൽ താരങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ
അഭിനയിക്കുന്നു.നവാഗതനായ ജയൻ വി കുറുപ്പ് സംവിധാനം ഈ ചിത്രം, ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്നു.

ഉപ്പും മുളക് സീരിയൽ , കപ്പേള ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താൻ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്.കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.വാർത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *