സാരി ഉടുക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം

സാരി ഏതവസരത്തിലും ധരിക്കാവുന്ന വസ്ത്രമാണ്. ധരിക്കുമ്പോള്‍ പ്രത്യേക ഭംഗിയും ആകര്‍ഷണീയതയും ഉണ്ടാകുമെന്ന് നമുക്ക് അറിയാം. ഏറ്റവും മനോഹരമായി സാരി ധരിക്കണമെന്ന് ആഗ്രഹിച്ചാലും പ്രവർത്തിയി‍ല്‍കൊണ്ടുവരുമ്പോള്‍പാളിപോകുകയാണ് പതിവ്. ഏറ്റവും വൃത്തിയായും അത്രയും തന്നെ വൃത്തികേടായും ധരിയ്ക്കാവുന്ന വസ്ത്രമാണ് സാരി.

നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ സാരി ഉടുക്കുമ്പോള്‍ ഒഴിവാക്കിയാല്‍ മനോഹാരിതയുടെ കാര്യത്തില്‍ നിങ്ങളെ വെല്ലാന്‍ മറ്റാര്‍ക്കും ആകല്ലെന്ന് നിസ്സംശയം പറയാം

  • സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും നമ്മുടെ നടത്തത്തിനു തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കംഫര്‍ട്ടബിള്‍ അല്ലാത്ത അവസ്ഥ ഉണ്ടാക്കും
  • ബ്ലൗസ് ആണ് സ്റ്റിച്ചിംഗ് ആണ് മറ്റൊരുവില്ലന്‍. സാരി എത്ര ഭംഗിയായി ഞൊറിഞ്ഞുടുത്താലും ബ്ലൗസിന്‍റെ തയ്യല്‍ മോശമായാല്‍ തീര്‍ന്നു. ബ്ലൗസ് പാകമാണോയെന്ന് പരിശോധിക്കുക. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കുക.സാരിക്ക് അനുയോജ്യവും കണ്ടാല്‍ മോശം പറയാത്തുമായ ബ്ലൗസ് ധരിയ്ക്കുക. ഇത് സാരിയുടെ ഭംഗി കൂടുതല്‍ വര്‍ദ്ധിപ്പിക്കും
  • കോട്ടണ്‍ അടിപ്പാവാട ധരിക്കുന്നതാണ് സാരി ഉടുക്കുമ്പോള്‍ ഏറ്റവും നല്ലത്. ഫ്രില്ലുകള്‍ ഉള്ള അടിപ്പാവാട പലപ്പോഴും സാരി ഉടുത്തുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും
  • ആഡംബരമുള്ള സാരി ഉടുത്താല്‍ അധികം ആഭരണങ്ങള്‍ ഇടുന്ന ശീലം ഒഴിവാക്കുക. ഇത് സാരിയുടെ ഭംഗി പോലും ഇല്ലാതാക്കും എന്നതാണ് കാര്യം.

. ചെരുപ്പ് ഉപയോഗിക്കുമ്പോള്‍ സാരി ഉടുക്കുമ്പോള്‍ ഹൈഹീല്‍സ് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത് പലപ്പോഴും അപകടത്തിലായിരിക്കും ചെന്നവസാനിക്കുക. സാരി ഉടുക്കുന്ന അവസരത്തില്‍ ഹൈഹീല്‍സ് പരമാവധി ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *