ജോണി ആന്‍റണിയും ടീമും അങ്ങ് നേപ്പാളില്‍ ചിരിപ്പിച്ച്”തിരിമാലി” ട്രെയിലര്‍


ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ” തിരിമാലി ” എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസ്സ് റിലീസ് ചെയ്തു.
മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത് ? സസ്‌പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും “തിരിമാലി “എന്ന സൂചന നൽകുന്നുണ്ട് ഈ ട്രെയിലർ
കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയിലറിൽ പ്രകടമാണ്.

ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച “തിരിമാലി ” രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നു. സംവിധായകനൊപ്പം സേവ്യർ അലക്സ് തിരക്കഥ എഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-നിഷാദ് സി. ഇസെഡ്,ഛായാഗ്രഹണം – ഫൈസൽ അലി. എഡിറ്റിങ് – വി.സാജൻ. ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.ഗാനരചന- വിവേക് മുഴക്കുന്ന്.

നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *