‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ മലയാളിക്ക് സമ്മാനിച്ച അനില്‍ പനച്ചൂരാന്‍

“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു എന്റെ ഗ്രാമം ഒരാല്‍ തണലിന്നും….”

എന്ന കവിതയിലൂടെ പ്രശസ്തനായ അനിൽ പനച്ചൂരാൻ. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു…., കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…. എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിക്കാനും കഴിഞ്ഞു. ഒറ്റവരികൊണ്ട് സംവിധായകന്റെ ഹൃദയത്തിൽ ഇടംപിടിച്ച പാട്ടെഴുത്തുകാരുണ്ട്. അങ്ങനെയൊരാളെപ്പറ്റി പറഞ്ഞത് സംവിധായകൻ ലാൽജോസാണ്. പുതിയ ചിത്രത്തിന് പാട്ടെഴുത്തുകാരെ തേടുന്നതിനിടെ യാദൃശ്ചികമായി കേട്ട കവിതയുടെ ഉടമയേ തേടി. കവി മുന്നിലെത്തി. സ്വന്തം കവിത പാടി. പാട്ടിനിടെ കേട്ട ഒരു വാക്കിൽ മനസുടക്കി.. വിടുവായൻ തവളകൾ…. ഒരിക്കലും കേട്ടിട്ടില്ലാത്ത വാക്ക്. ആ നിമിഷം ഉറപ്പിച്ചു. അയാൾ മതി. കവിയായിരുന്ന അനിൽ പനച്ചൂരാൻ അങ്ങനെ സിനിമാക്കാരനുമായി.


സിനിമാപാട്ടിൽ വരേണ്യപദങ്ങൾ മാത്രം മതിയോ? തോർത്തും ബ്രാണ്ടിയും എന്താ മോശമാണോ? വിവാദമായ ജിമിക്കി കമ്മൽ പാട്ടിനെ മുൻനിർത്തിയായിരുന്നു ചർച്ച. സാധാരണക്കാന്റെയും തൊഴിലാളിയുടെയും കഥപറയുന്ന സിനിമയിൽ പാട്ടിന് സൗന്ദര്യമുളള വാക്കുകൾ വേണമെന്നാണ് പൊതുധാരണ. പഴയകാലത്തും ഇന്നും ഇതുതന്നൊയാണ്. തോട്ടികളും തൊഴിലാളികളും പറയുന്ന വാക്കുകൾ, തെരുവിൽ പിറക്കുന്ന വാക്കുകൾ ഇവയൊന്നും എന്തുകൊണ്ടാണ് ഇത്തരം സിനിമകളിൽ കാണാത്തത്. ചെറുപ്പക്കാർ ചോദിച്ചുകൊണ്ടേയിരുന്നു.


അനിൽ പനച്ചൂരാന്റെ വാക്കുകൾ നിരവധി ചർച്ചകൾക്ക് വഴിവച്ചു.ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ജോലി നോക്കിയിരുന്നു. കോവിഡ് ബാധയെ തുടർന്ന്, 2021 ജനുവരി 3 ന് അന്തരിച്ചു.


പ്രധാന കവിതകൾ : വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ
പുരസ്കാരങ്ങൾ : കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *