ട്രന്‍റായി ട്രന്‍റിനോട്ട് ബ്ലൗസ് ഡിസൈന്‍

ടൈ അപ്പ് ബ്ലൗസ് ഡിസൈന്‍ അല്ലങ്കില്‍ ട്രെന്‍റിനോട്ട് ഡിസൈനാണ് ഇന്നത്തെ സ്റ്റൈൽ. പാർട്ടിവെയർ സാരിയുടെ കാര്യത്തിലും അതു തന്നെ ട്രെൻഡ്. വ്യത്യസ്തമായ ബ്ലൗസ് ഡിസൈനുകൾ സ്വന്തമാക്കിയാല്‍ ഓരോ ആഘോഷ വേളയിലും തിളങ്ങാം. എപ്പോഴും ഫ്രെഷ് ലുക്ക് കിട്ടുകയും ചെയ്യും.


വെഡ്ഡിംഗിനും ഫോട്ടോഷൂട്ടൂനും ഈ ഒരു സ്റ്റൈല്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ബ്ലൗസിന്‍റെ റൈറ്റ് സൈഡിലാണ് ഓവര്‍ലാപ്പ് സ്റ്റിച്ച് ചെയ്ത് പിടിപ്പിക്കുന്നത്.സാരി ഉടുത്ത് പ്ലീറ്റ് ഒക്കെ പിന്‍ ചെയ്തതിന് ശേഷം പ്ലീറ്റ് ഉള്ള ഭാഗത്തേക്ക് കെട്ടിവയ്ക്കുന്നു.


സൈറ്റലിന് മാത്രമല്ല കേട്ടോ ടൈ അപ്പ് ബ്ലൗസ് സാരി ആദ്യമായി ഉടുക്കുന്ന ബിഗിനേഴ്സിന് ഇത് നന്നായി ഹെല്‍പ്പ് ചെയ്യും. എങ്ങനെയാണെന്നല്ലേ.. ഫോട്ടോ ഷൂട്ടോ വെഡ്ഡിംഗ് ഷൂട്ടോ ആണെങ്കില്‍ കുറെ നിണ്ടുപോകാറുണ്ട്. ഈ സമയത്ത് സാരിയുടെ പ്ലീറ്റ് സ്ഥാനം തെറ്റാറുണ്ട്. ബ്ലൗസിന്‍റെ ഓവര്‍ലാപ്പ് പിന്‍ചെയ്യുമ്പോള്‍ പ്ലീറ്റ് പ്രോപ്പറായിഇരിക്കുന്നു.


ഇന്ന് സാരിയേക്കാള്‍ പ്രധാന്യം കൊടുക്കുന്നത് ബ്ലൗസിനാണ്. ബീഡ്സോ സ്റ്റോണ്‍വര്‍ക്കോ ബ്ലൗസില്‍ ഡിസൈന്‍ചെയ്യിപ്പിക്കാറുണ്ട്. എന്നാല്‍ ഫ്രണ്ടിലെ ഒരു ചെറിയ ഭാഗം മാത്രമേകാണൂ. ബാക്ക് സൈഡ് ആരുടെയും ശ്രദ്ധയിലും പെടാറില്ല എന്നതാണ് വാസ്തവം. ഈ ഒരു പരാതി ഓവര്‍ലാപ്പ് ബ്ലൗസ് പാറ്റേണ്‍ ധരിച്ചാല്‍ പരിഹരിക്കാനാകും. ലെഹങ്കകളിലും ഈ ഡിസൈന്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്


ലുക്ക് മാറ്റുമ്പോൾ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകുന്നു. ഈ പൾസ് മനസിലാക്കി ഡിസൈനർമാർ ഇപ്പോൾകിടിലൻ ബ്ലൗസ് പരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *