ലോകത്തിലെ ഏറ്റവും ഉയരു കൂടിയ വനിത റുമൈസ ഗെല്‍ഗി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന നേട്ടം റുമൈസ ഗെല്‍ഗി കരസ്ഥമാക്കി.
(Tallest Woman in the world) യെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തുര്‍ക്കി സ്വദേശിയായഎന്ന ഇരുപത്തിനാലുകാരിക്ക് 215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ഉയരമാണുള്ളത്.റുമൈസയ്ക്ക് ‘വീവര്‍ സിന്‍ഡ്രോം’ എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് അസാധാരണമായ ഈ ഉയരമുണ്ടായത്.


വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് പ്രധാനമായി റുസൈമ നേരിടുന്ന ഒരു പ്രശ്‌നം. വീല്‍ ചെയറിന്റെയോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്ക്ക് ചലിക്കാനാവില്ല. അതും ശ്രദ്ധയോടെ വേണം ഓരോ അടിയും മുന്നോട്ടുനീങ്ങാന്‍. ഇത് ചെയ്യണമെങ്കില്‍ പരസഹായം വേണം.
ഈ ദുഖങ്ങളെയെല്ലാം മറികടക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം റുമൈസ പറയുന്നത്.


‘എല്ലാവരില്‍ നിന്നും വ്യത്യസ്തയായിരിക്കുകയെന്നാല്‍ അത്ര മോശം കാര്യമല്ലെന്ന് ചിന്തിക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഈ സവിശേഷത നമുക്ക് ചില അവിചാരിത നേട്ടങ്ങള്‍ കൊണ്ടുവന്നുതരാം. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തിലൂടെ എന്റെ രോഗത്തെ കുറിച്ചോ സമാനമായ രോഗങ്ങളെ കുറിച്ചോയുളള അവബോധം ഉണ്ടാക്കിയെടുക്കാനാണ് തീരുമാനമെന്നാണ് റുമൈസ പറയുന്നത്.

തുര്‍ക്കി സ്വദേശി തന്നെയായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്‍ സുല്‍ത്താന്‍ കോസെനെയാണ്. എട്ട് അടി, 2.8 ഇഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം.

Leave a Reply

Your email address will not be published. Required fields are marked *