ഉന്‍ കണ്‍കള്‍ പാര്‍ത്താലെ….”
മ്യൂസിക് ആല്‍ബം റിലീസ്

പ്രണയാഘോഷ ദിനത്തോടനുബന്ധിച്ച്
സ്നോഫീൽഡ് എന്റർടൈമെൻറ്സിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ” ഉന്‍ കണ്‍കള്‍ പാര്‍ത്താലെ “എന്ന “തമിഴ് മ്യൂസിക്ക് ആല്‍ബം, പ്രശസ്ത താരം പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

നവാഗതനായ രാകേഷ് തമ്പി സംവിധാനം ചെയ്യുന്ന ഈ മ്യൂസിക്ക് ആല്‍ബത്തില്‍ രമേശ് തമ്പി,റിയ എസ് മേനോന്‍,സംഗീത് നെയ്യാര്‍,ശകുന്തള എന്നിവര്‍ അഭിനയിക്കുന്നു.
മേഘാ മറിയം എഴുതിയ വരികൾക്ക് ഷിബിൻ ഈശോ സംഗീതം പകര്‍ന്ന ഹൃദ്യ പ്രണയ ഗാനം കെ എസ് ഹരിശങ്കര്‍ ആലപിക്കുന്നു.


പ്രശസ്ത ഛായാഗ്രാഹകൻ അൻപു മണിയുടെ ശിഷ്യനായ സാബു അപ്പുക്കുട്ടൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.എഡിറ്റര്‍-ഷിബിന്‍,കല-സുനയന,ജൂനിയസ് മലപ്പുറം,
മേക്കപ്പ്‌-ശ്രീദേവി,അസോസിയേറ്റ് ഡയറക്ടര്‍-റോബിന്‍ ഉമ്മന്‍,പരസ്യക്കല-വിഷ്ണു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-യേശുരാജ് എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *