ഉണ്ണി മധുരം.

സജീന നസീര്‍

ചേരുവകൾ
നേന്ത്രപ്പഴം -3
ബ്രെഡ് -9
കശുവണ്ടി -1/2 cup
പഞ്ചസാര-ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ആദ്യം കശുവണ്ടി നെയ്യിൽ മൂപ്പിച്ചുവറുത്ത ശേഷം പൊടിച്ചെടുക്കാം. ഇനി 7 ബ്രെഡ് പൊടിച്ചെടുത്തു മാറ്റി വെക്കാം. പഴം ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചെടുക്കാം. ഇനി ബ്രെഡ് പൊടിച്ചതും, പഴവും, പഞ്ചസാരയും, കശുവണ്ടി പൊടിച്ചതും കൂടി നന്നായി യോജിപ്പിച്ചു കുഴച്ചെടുത്തു ചെറിയ ബാൾസ് ആയി ഉരുട്ടിയെടുക്കാം. ഇനി ഇത് ബാക്കിയുള്ള ബ്രെഡ് പൊടിച്ചതിൽ ഉരുട്ടി,കോട്ട് ചെയ്തു എടുത്തു എണ്ണയിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ ഓരോ വശവും തിരിച്ചും, മറിച്ചും ഇട്ടു വറുത്തു കോരിയെടുക്കാം.ചൂടോടെ സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *