ഇനി ഒൻപതിലധികം സിം കാർഡുകൾ ഉണ്ടെങ്കിൽ മൊബൈൽ നമ്പർ റദ്ദാക്കും

സ്വന്തം പേരിൽ ഒൻപത് ലധികം സിംകാർഡുകൾ ഉണ്ടെങ്കിൽ ഇനി ആപ്പിലാകും.കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഒൻപതിലധികം സിംകാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ റദ്ദാകും. രാജ്യത്ത് കൂടുതൽ സിംകാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്തക്കളെ കണക്കിലെടുത്താണ് ഈ നിയമനടപടി. അധിക സിമ്മുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മടക്കി നൽകണമെന്ന് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

മൊബൈൽ ഫോൺ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, ശല്യപ്പെടുത്തുന്ന തരത്തിലുള്ള കോളുകൾ, ഓട്ടമേറ്റഡ് കോളുകൾ, വഞ്ചനാപരമായ പ്രവർത്തികൾ, തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അധിക സിമ്മുകൾ റദ്ദാക്കുന്നത്. ഒരാളുടെ പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ അവരുടെ ഫോൺ കണക്ഷനുകൾ വിച്ഛേദിക്കാൻ ആണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഓപ്പറേറ്റർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഉദ്യോഗസ്ഥർ കൃത്യമായി എല്ലാ സിമ്മുകളും പരിശോധിക്കുകയും നോൺ വെരിഫിക്കേഷൻ നടത്തുന്ന സന്ദർഭങ്ങളിൽ ഒരെണ്ണം ഒഴികെ ബാക്കിയുള്ള എല്ലാ സിംകാർഡുകളും റദ്ദാക്കുന്നതുമാണ്. കൂടാതെ ഉപയോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന കണക്ഷൻ നമ്പർ തിരഞ്ഞെടുക്കുവാനും അത് നിലനിർത്തുവാനും അവസരം നൽകുമെന്ന് ഉത്തരവിലുണ്ട്. നിലനിർത്താൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ തെരഞ്ഞെടുത്ത ശേഷം ബാക്കിയുള്ള കാർഡുകളുടെ ഔട്ട്ഗോയിഗ് സേവനങ്ങളും ഡേറ്റാ സൗകര്യങ്ങളും 30 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തി വെക്കും.ഇൻകമിങ് സേവനങ്ങൾ 45 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തും. റീ- വെരിഫിക്കേഷനായി വരിക്കാരൻ എത്തിയില്ലെങ്കിൽ ഫ്ലാഗ് ചെയ്ത നമ്പർ 60 ദിവസത്തിനുള്ളിൽ റദ്ദാക്കും .

വിദേശത്തോ മറ്റ് ശാരീരിക വൈകല്യമോ ചികിത്സയിലോ കഴിയുന്ന വരിക്കാർ ഉണ്ടെങ്കിൽ അവർക്കായി 30 ദിവസം അധികസമയം നീട്ടി നൽകുമെന്ന് ഉത്തരവിലുണ്ട്. ഏജൻസിയോ ധനകാര്യ സ്ഥാപനമാണ് ഏതെങ്കിലും നമ്പർ ഫ്ലാഗ് ചെയ്യുകയോ തെറ്റായ കോളർ എന്ന് തിരിച്ചറിയുകയും ചെയ്യുന്നപക്ഷം, ഔട്ട്ഗോയിംഗ് സൗകര്യം അഞ്ച് ദിവസത്തിനുള്ളിലും ഇൻകമിങ് കോളുകൾ 10 ദിവസത്തിനുള്ളിലും നിർത്തലാക്കും. സ്ഥിരീകരണത്തിനായി ആരും എത്തിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ പൂർണമായും നിർത്തലാക്കും. ഉപയോഗത്തിലില്ലാത്ത ഫ്ലാഗ് ചെയ്ത മൊബൈൽ കണക്ഷനുകൾ ഡേറ്റാബേസിൽ നിന്ന് നീക്കം ചെയ്യുവാനും ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ജമ്മുകാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഉപയോക്താക്കളുടെ സിം പരിധി ആറാണ്.

Leave a Reply

Your email address will not be published. Required fields are marked *