ഇന്ദ്രന്‍സ് നായകനാകുന്ന ‘വാമനന്‍’ഇന്ദ്രൻസ് നായകനായി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഹരീഷ് കണാരൻ, സീമ ജി നായർ , സിനു സിദ്ധാർഥ്, എ ബി അജി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-നിതിൻ ജോർജ്,കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക.


ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ …ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് “വാമനൻ”.വാർത്ത പ്രചരണം-എ എസ്.ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *