” വരവ് ” ഷോർട്ട് ഫിക്ഷൻ സ്റ്റാർ ഡെയ്സിൽ


എസ് ജി എസ് സിനിമാസിന്റെ ബാനറിൽ ഷിബു ജി സുശീലൻ നിർമ്മിച്ച “വരവ് ” എന്ന ഷോർട്ട് ഫിക്ഷൻ ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി.ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാർത്ഥിയായ
വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു.

https://www.youtube.com/channel/UChoD_aJ6gFaSbzLEknzKdEA


“ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഞാൻ ഈ ചാനൽ തുടങ്ങുന്നത്.
ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തി ചേരും “
നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു.


എഡിറ്റർ-നിതിൻ രാജ് ആരോൾ,സംഗീതം-വസീം-മുരളി,ക്രിയേറ്റിവ് ഡയറക്ഷൻ- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെവി,സൗണ്ട് ഡിസൈൻ-ഷൈജു എം,അരുൺ പി എ,കല-സൗരബ്‌ കൃഷ്ണൻ,അസോസിയേറ്റ് ഡയറക്ഷൻ-രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ- വിഷ്ണു രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ഫ്രാൻസിസ് ജെ കൊറോത്ത്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *