മണിപ്ലാന്റ് നട്ട് ഗാർഡൻ മോടിപിടിപ്പിക്കാം

ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിച്ച് മണിപ്ലാന്റ് വെക്കുന്നവരായിരുന്നു ഒരു കാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതിനുപരി മണിപ്ലാന്റിന്റെ ആകര്‍ഷകത്വവും പരിപാലിക്കാന്‍ എളുപ്പമാണെന്നതുമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകളില്‍ ഒരു പ്രധാന സ്ഥാനം അലങ്കരിക്കാന്‍ മണിപ്ലാന്റുകളെ തെരഞ്ഞെടുക്കുന്നത്.

മണിപ്ലാന്റുകള്‍ അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം. ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യം വെച്ചുപിടിപ്പിക്കാവുന്ന ചെടി മണിപ്ലാന്റാണ്. ഒരു ഇലയോട് കൂടിയ തണ്ട് മതി മണിപ്ലാന്റ് തഴച്ചുവളരാന്‍. മണ്ണിലും വെള്ളത്തിലും ഒരു പോലെ വളരും.

പോത്തോസ് എന്നാണ് ഇംഗ്ലീഷുകാര്‍ മണിപ്ലാന്റിനെ വിളിക്കുന്നത്. വ്യത്യസ്ത തരം മണിപ്ലാന്റുകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ മണിപ്ലാന്റ്, മാര്‍ബിള്‍ ക്വീന്‍, ജേഡ് മണിപ്ലാന്റ്, സില്‍വര്‍, നിയോണ്‍, പേള്‍ ആന്റ് ജേഡ് അങ്ങനെ നീളുന്നു മണിപ്ലാന്റ് പട്ടിക.

Leave a Reply

Your email address will not be published. Required fields are marked *