ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ്

ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. തന്‍റെ പുതിയ ചിത്രം‘വാരിസ്’ വിജയ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനും ഒപ്പമുണ്ട്.


.
വിജയിന്‍റെ 66ാമത്തെ ചിത്രമാണ് വാരീസ്. പുഷ്പ ഫെയിം രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം.തമനാണ് സംഗീതം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’.

പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *