Beast trailer; മാസ്സായി ബീസ്റ്റ് ട്രെയ്ലര്‍ വ്യൂസ് 23 മില്യണിലധികം

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും ചിത്രമാൻണ് ബിസ്റ്റ്. ചിത്രത്തിന്‍റെ രണ്ട് ലിറിക്കല്‍ സോംഗും സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്തുകഴിഞ്ഞു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലറിനും ഗംഭീരസീകരണമാണ് ആരാധകര്‍ നല്‍കിയത്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 22 മില്യണിലധികം കാഴ്ച്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 13 മണിക്കൂറ്‍ ആയപ്പോൾ തന്നെ 21 മില്യൺ വ്യൂസ് കഴിഞ്ഞിരുന്നു. വീരരാഘവന്‍ എന്നപര സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ നല്‍കുന്ന സൂചന

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *