‘വിക്ര’മില്‍ തോക്കെടുത്ത് ഫഹദ്;വീഡിയോ പങ്കുവച്ച് ലോകേഷ് കനകരാജ്

കമലഹാസന്‍റെ വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.സിനിമ പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.കേക്ക് മുറിച്ച് ആഘോഷിക്കുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാമായിരുന്നു.സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിഡിയോയില്‍ ഉണ്ട്.110 ദിവസങ്ങളാണ് ‘വിക്രം’ ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് എഴുതിയാണ് ലോകേഷ് കനകരാജ് ഫഹദിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു ലോകേഷ് കനകരാജ്

ഫഹദിന് പുറമേ ‘വിക്രം’ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.വിക്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ്ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം .രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

<അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്

കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *