വൈറലായി ഫയര്‍പാനീപൂരി

ലോകത്തിന്‍റെ വിവിധയിടങ്ങളിലുള്ള വൈവിദ്ധ്യമാര്‍ന്ന രുചികള്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ വ്ലോഗറന്മാര്‍ മത്സരമാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .


നോർത്ത് ഇന്ത്യൻസിന്റെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പാനിപൂരി. വീഡിയോയിലെ ഫയർ പാനിപ്പൂരിയാണ് ഇപ്പോള്‍ താരം. പാനിപൂരി കത്തിച്ച് നേരെ വായിലേക്ക് ഇടുകയാണ് വിഡിയോയിൽ. കര്‍പ്പൂരം പാനീപ്പൂരിക്ക് മുകളില്‍ കത്തിച്ച് വായിലേക്ക് ഇടുകയാണ്. സംഭവം ഉഗ്രനാണെന്നാണ് കഴിച്ചവരുടെ കമന്‍റ്. ഗുജറാത്തിലെ ഫയര്‍പാനീപ്പൂരി മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരെണ്ണത്തിന് 15 രൂപയാണ് വില. കര്‍പ്പൂരം ആരോഗ്യത്തിന് നല്ലതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സമൂഹമാധ്യമങ്ങളില്‍ സംഭവം വൈറലായികഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *