ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു നോക്കൂ നിങ്ങള്‍ പരാജയപ്പെടും തീര്‍ച്ച; വൈറലായി ‘ഇൻസോംനിയ നൈറ്റ്സ്’

കരിക്ക് വ്യൂവേഴ്സിന് ചിരിയുടെ മാലപടക്കം സമ്മാനിച്ചുകൊണ്ട് ‘ഇൻസോംനിയ നൈറ്റ്സ്’ വെബ്സീരീസ്. കരിക്ക് ഫ്ലിക്ക് യൂട്യൂബ് ചാനലിലൂടെ ഇതിനകം ശ്രദ്ധ നേടിയ സ്കൂട്ട്, റോക്ക് പെപ്പർ സിസേഴ്സ് എന്നീ വെബ്സീരീസുകള്‍ക്ക് ശേഷമാണ് ഇൻസോംനിയ നൈറ്റ്സിന്‍റെ വരവ്.രാത്രിയിൽ ഉറക്കം ലഭിക്കാത്ത അസുഖമുള്ളയാളാണ് സുര്‍ജിത്ത്. എല്ലാവരും ഉറങ്ങുന്ന രാത്രികളിലുള്ള സുര്‍ജിത്തിന്‍റെ വിളയാട്ടമാണ് വെബ്സീരിസിനെ ട്രന്‍റിംഗില്‍ ഒന്നമാതാക്കുന്നത്. ഓരോ എപ്പിസോഡുകളും ഒരു ചിരിയോടെയല്ലാതെ കാണാനാകില്ല.

സൂര്യ ടിവി, കിരൺ ടിവി തുടങ്ങി നിരവധി ചാനലുകളിൽ വിവിധ പരിപാടികളുടെ അവതാരകനായി ശ്രദ്ധ നേടിയിട്ടുള്ള വിഷ്ണു അഗസ്ത്യയാണ് ഇൻസോംനിയ നൈറ്റ്സിൽ പ്രധാന കഥാപാത്രമായ സുർജിതിനെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *