അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടപ്പെട്ട വിവാഹമോതിരം കണ്ടെടുത്ത് പെഗ്ഗി മുത്തശ്ശി

നഷ്ടപ്പെട്ട വിവാഹമോതിരം ഇനിയൊരിക്കലും തിരികെ ലഭിക്കുമെന്ന് പെഗ്ഗി മാക്സിന്‍ എന്ന മുത്തശ്ശി കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം അവര്ക്ക് തന്‍റെ കാണാതായ വെഡ്ഡിംഗ് റിംഗ് തിരികെ ലഭിച്ചിരിക്കുന്നു.
1960 കളുടെ അവസാനത്തില്‍ സ്കോട്ട്ലാന്‍റിലെ ബെൻബെകുലയിലെ വീട്ടിനോട് ചേര്‍ന്നുള്ള ഉരുളക്കിഴങ്ങ് പാടത്ത് വിളവെടുക്കാന്‍ പോയതായിരുന്നു പെഗ്ഗി മാക്‌സ്വീൻ. അന്ന് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ഉരുളക്കിഴങ്ങ് ശേഖരിക്കുന്നതിനിടെ പെഗ്ഗിയുടെ വിരലില്‍ നിന്ന് വിവാഹമോതിരം താഴെ വീണ് കാണാതാവുകയും ചെയ്തു..

കഴിഞ്ഞിടയ്ക്കാണ് പെഗ്ഗി മാക്‌സ്വീൻ ദ്വീപ് നിവാസിയായ ഡൊണാള്‍ഡ് മാക്ഫീയോട് ഇക്കാര്യം പറയുന്നത്. മുത്തശ്ശിക്ക് നഷ്ടപ്പെട്ടവിവാഹമൊതിരം വീണ്ടെടുത്ത് കൊടുക്കണമെന്ന് ഡൊണാള്‍ഡ് തീരുമാനിച്ചു. അങ്ങനെ മെറ്റല്‍ ഡിക്ടകറ്ററിന്‍റെ സഹായത്തോടെ വിവാഹമോതിരം കണ്ടെത്തുകയുമായിരുന്നു.


വിവാഹമോതിരം കിട്ടിയെന്ന് ഡൊണാള്‍ഡ് വന്ന് പറഞ്ഞപ്പോള്‍ 86കാരിയായ പെഗ്ഗി മാക്‌സ്വീന് ആദ്യം വിശ്വസിക്കാനായില്ല. 1958 ല്‍ ആണ് ജോണ്‍ പെഗ്ഗി മാക്സിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് മോതിരം നഷ്ടപ്പെട്ടതെന്നും പെഗ്ഗി മുത്തശ്ശി ഓര്‍ത്തെടുക്കുന്നു. നഷ്ടപ്പെട്ട വിവാഹമോതിരത്തിന് പകരം ഭര്‍ത്താവ് വേറൊരെണ്ണം വാങ്ങി നല്‍കുന്നതുവരെ അമ്മയുടെ മോതിരമാണ് ധരിച്ചതെന്നും അവര്‍‌ പറയുന്നു. എന്നാല്‍ പെഗ്ഗിയുടെ സന്തോഷം കാണാന്‍ ജോണ്‍ മാത്രം ഉണ്ടായിരുന്നില്ല.ജോണ്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *