അള്‍ട്ര സ്മാര്‍ട്ട് വാച്ച് ; ആപ്പിളിന്‍റെ നായകന്‍

ആപ്പിൾ കമ്പനി ഇത്തവണ മൂന്ന് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ പല കാരണങ്ങളാൽ ആപ്പിൾ വാച്ച് അൾട്രായെ നായക സ്ഥാനത്താണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.

ഔട്ട്ഡോർ സാഹസികത, പര്യവേക്ഷണം എന്നിവയ്ക്കായി പ്രത്യേകം തയാറാക്കിയാതാണ് ഈ മോഡൽ. സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ സജ്ജീകരിച്ച ആപ്പിൾ വാച്ച് അൾട്രാ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയിൽ ഏറ്റവും മോടിയുള്ള വാച്ചെന്ന വിശേഷണമാണ് ആപ്പിൾ വാച്ച് അൾട്രായ്ക്ക് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *