മാസം തികയാതെ പ്രസവിച്ചു; ബില്ല് നാല് കോടി

ബിസ് ബെനറ്റ് എന്ന അമേരിക്കന്‍ യുവതി ഹോസ്പിറ്റല്‍ ബില്ലുകണ്ട് കണ്ണു തള്ളി. മാസം തികയാതെ പ്രസവിച്ച അവരില്‍ നിന്നും നാലുകോടിയിലേറെ രൂപയാണ് ആശുപത്രി ഈടാക്കിയത്.


ഗർഭത്തിന്റെ ഏഴാം മാസം അസ്വസ്ഥതകൾ രൂക്ഷമായതോടെ യുവതി ആശുപത്രിയിലെത്തി. 2020 നവംബറിലായിരുന്നു ഇത്. സങ്കീർണത നിറഞ്ഞ പ്രസവത്തിനൊടുവിൽ കുഞ്ഞിനെ രണ്ട് മാസം ആശുപത്രിയിൽ തന്നെ കിടത്തേണ്ടി വന്നു. തുടർന്നാണ് ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയുള്ളതും വീടിന് അടുത്തുള്ളതുമായ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുട്ടിക്ക് സൂക്ഷ്മ പരിചരണം ആവശ്യമുള്ളതിനാലാണ് ഇവിടേക്ക് മാറ്റിയതെന്നും ബിസ് പറയുന്നു. ആശുപത്രി മാറ്റുമ്പോഴാണ് അധികൃതർ നാലുകോടിയുടെ ബില്ല് നൽകി ബിസിനെ ഞെട്ടിച്ചത്.

ബിസിന്റെ ഇൻഷൂറൻസ് പ്ലാനിൽ തൊഴിലുടമ വരുത്തിയ മാറ്റമാണ് ഭീമമായ ബില്ല് വരുന്നതിന് കാരണമായതെന്നാണ് കണ്ടെത്തിയത്. ഇൻഷൂറൻസ് കമ്പനികളും കയ്യൊഴിഞ്ഞതോടെ ബിൽത്തുക മുഴുവനായും ബിസി അടയ്ക്കേണ്ടി വന്നു. സംഭവം വാർത്തയായതോടെ ആശുപത്രി അധികൃതർ ബിൽത്തുക പുനഃപരിശോധിച്ച് മാപ്പു പറയുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *