വേനല്‍ക്കാലം കൂളായിരിക്കാന്‍

വേനൽക്കാലത്ത് ഇന്നർ വിയറിന്‍റെ ഇറുക്കം ചർമ്മസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുക സാധാരണമാണ്. വിയർപ്പ് കുരുക്കൾ, ചൊറിഞ്ഞ് തടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് അത് കാരണമാകുന്നു. വേനൽ കൂളായി കടന്നു പോകാൻ അനുയോജ്യമായ അടിവസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വേനൽക്കാലത്ത് ശരിയായ ഫാബ്രിക്കിലുള്ള അടിവസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. മറ്റ് സീസണുകളില്‍ അണിയുന്ന അതേ ഇന്നർവിയറുകളാണ് വേനൽക്കാലത്തും അണിയുക. വേനല്‍ക്കാലത്ത് പ്രത്യേകം ഫാബ്രിക്കിലുള്ള ഇന്നർവിയറുകൾ അണിയുന്നതാണ് നല്ലത്.

തണുപ്പുകാലത്ത് അണിയുന്ന നൈലോൺ, സിന്തറ്റിക് ഫാബ്രിക്കിലുള്ള ഇന്നർവിയറുകൾ വേനൽക്കാലത്ത് അണിയുകയാണെങ്കിൽ ശരീരം അമിതമായി വിയർക്കും. അതോടെ ചൂട് പ്രത്യക്ഷപ്പെടും. കോട്ടൺ, ലിക്ര അല്ലെങ്കിൽ നെറ്റ് തുടങ്ങിയ ഫാബ്രിക്കിലുള്ള ഇന്നർവിയറുകളാണ് വേനൽക്കാലത്ത് അനുയോജ്യം.

ഇപ്പോൾ ധാരാളം തരം സ്ട്രാപ്പി, സീംലസ് ഇന്നർവിയർ ഡിസൈനുകളുണ്ട്. ഇത്തരം ഇന്നർവിയറുകൾ വേനൽക്കാലത്ത് വളരെ ഉപയോഗപ്രദമാണ്. ഇതിന്‍റെ കംഫർട്ടിബിൾ ഫിറ്റിംഗ് ശരീരത്തിന് ശരിയായ ഷേപ്പ് പകരും. ഇതിന്‍റെ സ്ട്രാപ്പി ഡിസൈൻ ശരീരത്തിൽ കാറ്റേൽക്കാൻ സഹായിക്കുന്നു

ഭൂരിഭാഗം സ്ത്രീകളും ആവശ്യമില്ലെങ്കിൽ കൂടിയും ഒന്നിന് മുകളിൽ ഒന്നായി മറ്റൊരു ഇന്നർവിയർ കൂടി അണിയുന്നത് വേനൽക്കാലത്ത് ശരീരത്തെ ഒന്നുകൂടി ചൂടുള്ളതാക്കു. മാത്രമല്ല ഇതിന്‍റെ ഇറുക്കം ശരീരത്തിന് അസ്വസ്ഥയുളവാക്കുകയും ചെയ്യും.

പാഡഡ് ഇന്നർവിയർ അണിയുന്നത് സ്ത്രീകൾക്കിടയിൽ ഇപ്പോൾ ഒരു ഫാഷനാണ്. എന്നാൽ ഇത് വേനൽക്കാലത്ത് അണിയുന്നത് ചർമ്മാരോഗ്യത്തിന് നല്ലതല്ല. പാഡഡ് ഇന്നർവിയർ അണിയണമെന്നുണ്ടെങ്കിൽ തന്നെ കോട്ടൺ ഫാബ്രിക്കിലുള്ളത് തെരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *