കേരളം ഇനി ‘കടയ്ക്കല്‍ ചന്ദ്രന്‍’ ഭരിക്കും

  മമ്മൂട്ടി ചിത്രം ‘വണ്ണി ‘ന്‍റെ റിലീസ് 26ന്

മമ്മൂട്ടി ചിത്രം വണ്ണിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു.തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്.  മാർച്ച് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിനാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 15ന് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് പ്രഖ്യാപന നീട്ടുകയായിരുന്നു.

 
 വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സന്തോഷ് വിശ്വനാഥ് പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാത്രമേ സിനിമയെ പൂര്‍ണ്ണമായി വിലയിരുത്താന്‍ സാധിക്കുകയുള്ളു. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയാണെകിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍.ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *