ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെൺകുട്ടി’റുമേസ ഗെൽഗി’

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെൺകുട്ടി തുർക്കി സ്വദേശിയായ റുമേസ ഗെൽഗി ആണ്. വീവർ സിൻഡ്രോം എന്ന ജനിതക തകരാറാണ് റുമേസയുടെ ഉയരക്കൂടുതലിന് കാരണം.


.
25 വയസ്സുകാരിയായ റുമേസയുടെ ഉയരം 7 അടി 7 ഇഞ്ച്. മൂന്ന് ലോക റെക്കോർഡുകളാണ് റുമേസയുടെ പേരിലുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ- 4.4 ഇഞ്ച്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ- വലത് കൈ 9.81 ഇഞ്ച്, ഇടത് കൈ 9.55 ഇഞ്ച്.ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും നീളമേറിയ മുതുക്- 23.58 ഇഞ്ച് എന്നിങ്ങനെ മൂന്ന് റെക്കോർ‌ഡുകളാണ് റുമേസ നേടിയത്.

ഉയരം കാരണം വേഗത്തിൽ നടക്കാൻ കഴിയാത്തതിനാൽ റുമേസ വീൽചെയറോ വാക്കിംഗ് സ്റ്റിക്കോ ഉപയോഗിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ വലാറി സാവധാനം മാത്രമേ കഴിക്കാൻ പാടുള്ളു അല്ലാത്തപക്ഷം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിപ്പോകും. ഇതോടൊപ്പം ശ്വസിക്കുന്നതിലും നിൽക്കുന്നതിലും ഏറെ പ്രശ്‌നങ്ങളുമുണ്ട്.റുമേസ ഗെൽഗി ദി മിററിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു; ഉയരക്കൂടുതലിന്റെ പേരിൽ ഞാൻ വളരെയധികം പരിഹസിക്കപ്പെട്ടു. പക്ഷേ ആ പരിഹാസങ്ങൾ എന്നെ ഉള്ളിൽ നിന്ന് ശക്തനാക്കി.

ഏത് നിഷേധാത്മക അഭിപ്രായത്തെയും നേരിടാൻ റുമേസയ്ക്ക് ഇപ്പോൾ കഴിയും. മറ്റുള്ളവരിൽ നിന്നും നിങ്ങൾ വ്യത്യസ്തനായി കാണുന്നുവെങ്കിൽ അതിൽ വിഷമിക്കേണ്ടതില്ല. ഞാനും കുട്ടിക്കാലം മുതൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായിരുന്നു. എന്റെ ഉയരം വളരെ കൂടുതലായിരുന്നു. എന്നാലിപ്പോൾ ഇത്രയധികം ലോക റെക്കോർഡുകൾ നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

വീവേഴ്സ് സിൻഡ്രോം

അസ്ഥികൾ സാധാരണയേക്കാൾ വളരെ വേഗത്തിൽ വളരുന്ന ഒരു അപൂർവ ജനിതക അവസ്ഥയാണ് വീവേഴ്സ് സിൻഡ്രോം. വീവേഴ്‌സ് സിൻഡ്രോം ഉള്ള ആളുകൾ സാധാരണയായി വളരെ ഉയരമുള്ളവരായിരിക്കും. അവരുടെ മുഖത്തെ പേശികൾ വളരും. വിശാലമായ കണ്ണുകൾ, നീളമുള്ള മൂക്ക്, വിശാലമായ നെറ്റി എന്നിങ്ങനെ വളർച്ച അവരുടെ മുഖത്തെയും ബാധിക്കും. പല സന്ദർഭങ്ങളിലും, ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവും ഇത്തരക്കാരിൽ കുറയും. ഇതിന് ചികിത്സയില്ലെങ്കിലും, ഈ അവസ്ഥയുള്ള ആളുകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും.

ജീനുകൾ പരിവർത്തനം ചെയ്യപ്പെടുമ്പോഴാണ് ഈ തകരാറ് സംഭവിക്കുന്നത്. EZH2 ആണ് വീവർ സിൻഡ്രോമിൽ ഉൾപ്പെട്ടിരിക്കുന്ന ജീൻ. EZH2 ജീനിന്റെ മ്യൂട്ടേഷൻ ഉണ്ടാകുമ്പോൾ, അസ്ഥികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും വ്യക്തിയിൽ സാധാരണയേക്കാൾ ഉയരം വർധിക്കുകയും ചെയ്യുന്നു. ഈ ജീൻ ശരീരത്തിലുടനീളമുള്ള മറ്റ് ജീനുകളെ ബാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *