എന്തിനായിരുന്നു?
‘പിരിയുവാനായി ദൂരെ സന്ധ്യ ചുവക്കുന്നു…
നീയെൻ പ്രാണനും കയ്യിൽ വച്ചു നടന്നു കൊൾക…
ഒരുദിവസത്തിന്‍റെ അന്ധകാരത്തിൽ നിന്നും
രാത്രിയുടെ ഇത്തിരി വെളിച്ചത്തെ തേടി നീ പോകുക…
ആ വെളിച്ചമാണ് നിന്‍റെ ജീവനെ നിലനിർത്തിയതെന്നറിഞ്ഞു
സ്വയം ശപിക്കാതെയിരിക്കുക…
അവിടെ അറിയാത്ത സ്നേഹങ്ങളിൽ ഒന്നിൽ നീ നിന്‍റെ പ്രാണന്‍റെ പാതിയെ
തേടാതിരിക്കുക…
നിലവിളികൾക്കൊടുവിൽ
കണ്ണുനീർ തേവികുടിച്ച്
നിദ്രയെ പുണർന്നു കൊൾക
എന്തിനാണ് പെണ്ണെ
നീ എന്നെ ഏതോ വഴിയരികിലെ ചായക്കടയിൽ കണ്ടു മുട്ടിയത്
ഇനി നീ ചായ കുടിക്കില്ലെന്നു പറഞ്ഞ് കൈ കോർത്തു പിടിച്ചത്
എന്തിനായിരുന്നു ആ കീറിയ
നൂറു രൂപ നോട്ട് വച്ചു നീട്ടിയത്
പട്ടിണിയായിരുന്നിട്ടും
നിന്‍റെ ഉപ്പു നിറഞ്ഞൊരാ പഴയ നോട്ട്
ഇന്നും ഈ ഒറ്റ പുസ്തകത്തിൽ ഭദ്രം
നിന്‍റെ ഇരുട്ടും എന്‍റെ വെളിച്ചവും
പകലാകുവാൻ കാത്തിരിക്കുന്നു
രാഖി പാര്‍വ്വതി