ഒരു നടന്‍ മാത്രം “18+ “ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

വി ലൈവ് സിനിമാസിന്‍റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ കെ വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ ‘. തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേയ്സ് ബുക്കിലൂലെ റിലീസ് ചെയ്തു.
പൂർണമായും ഒരു നടനെ മാത്രം വച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ “18+” മലയാളത്തിനു പുറമെ ഒപ്പം തമിഴിലും നിര്‍മ്മിക്കുന്നു.
ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്.
ഛായാഗ്രഹണം-ദേവൻ മോഹൻ,എഡിറ്റിംഗ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ,ഗാനരചന : ഭാവന സത്യകുമാർ, ആർട്ടസ്- അരുൺ മോഹൻ,സ്റ്റില്‍സ്-രാഗൂട്ടി,പരസ്യക്കല-നിഥിന്‍,പ്രൊഡക്ഷൻ കൺസൾട്ടന്റ്-ഹരി വെഞ്ഞാറമൂട്,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *