കത്ത്

ഇന്നുഞാനുമെൻ മരണമൊഴി ചൊല്ലിടാം
പണ്ടീനാട്ടിൽ പ്രതാപിയായ് വാണു ഞാൻ
അക്ഷരക്കൂട്ടുകൂടിയോർക്കൊക്കവേ
ചങ്കുനല്കിയും ദൂതനായ് നിന്നുഞാൻ
സങ്കടങ്ങളിൽ പ്രണയാക്ഷരങ്ങളിൽ
ഹൃദയബന്ധമായ് കാവലാളായവൻ
ഇന്നുവാഴുന്ന തലമുറയാകവേ
പടിയടച്ചെന്നെ ആട്ടിയിറക്കുമ്പോൾ
പതിയെ ഞാനും വിടചൊല്ലുന്നു മാനുഷാ
പ്രണയമാണെനിക്കെന്നും അതോർക്കുക
-കണ്ണനുണ്ണി ജി

Leave a Reply

Your email address will not be published. Required fields are marked *