ക്യാരറ്റ് പോള
റെസിപി: ഷെഹനാസ് കൊടുങ്ങല്ലൂര്‍
വളരെ സിമ്പിളും സ്വാദിഷ്ടവുമായ ക്യാരറ്റ് പോളയുടെ റെസിപ്പിയാണ് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
കോഴിമുട്ട – 4 എണ്ണം
ക്യാരറ്റ്- 2 എണ്ണം( വലുത്)
പാല്‍പ്പൊടി- 2 ടേബിള്‍ സ്പൂണ്‍
മൈദ – 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക- ആവശ്യത്തിന്
പഞ്ചസാര 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
നെയ്യ്- ആവശ്യത്തിന്
കശുവണ്ടി 15 എണ്ണം
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലികളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ചെറിയ കഷ്ണങ്ങളാക്കി കുക്കറില്‍ 4 വിസില്‍ കേള്‍പ്പിക്കുക. ക്യാരറ്റ് ചൂടാറിയതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നമ്മള്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാംചേര്‍ത്ത് നന്നായി അരച്ചെടുക്കുക. നമ്മുടെ ബാറ്റര്‍ റെഡിയായികഴിഞ്ഞു. നോണ്‍ സ്റ്റിക്ക് പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടായതിന് ശേഷം അല്‍പ്പം പാനില്‍ നെയ്യ് പുരട്ടുക. നമ്മള്‍ തയ്യാറാക്കി വച്ച ബാറ്റര്‍ പാനിലേക്ക് ഒഴിക്കുക. കശുവണ്ടികൊണ്ട് ബാറ്റര്‍ അലങ്കരിക്കുക. ലോ ഫ്ലെയിമില്‍ കുക്ക് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്ക് ഫോര്‍ക്ക് കൊണ്ട് കുത്തി പാകം ആയോന്ന് പരിശോധിക്കുക. ഫോര്‍ക്കില്‍ പറ്റിപിടിക്കുന്നില്ലെങ്കില്‍ പാകം ആയെന്നാണ് അര്‍ത്ഥം. ഇനി നമുക്ക് ഒന്ന് തിരിച്ചിട്ട് കൊടുക്കാം. വീണ്ടും നെയ്യ് പുരട്ടിയതിന് ശേഷമേ തിരിച്ചിടാവൂ. നമ്മുടെ ക്യാരറ്റ് പോള റെഡിയായി കഴിഞ്ഞു.