ചിമ്മിനിയപ്പം

റെസിപി : സലീന ഹരിപ്പാട്


1. മൈദ- 1/2 കിലോഗ്രാം
2. കട്ടി നെയ്യ്- 2 ടീസ്പൂണ്‍
3. പഞ്ചസാര- 1/2 ടീസ്പൂണ്‍
4. പാല്‍- 30 മില്ലി ലിറ്റര്‍
5. മുട്ട- 1 എണ്ണം
6. എള്ള്- 2 ടീസ്പൂണ്‍
7. ജീരകം- 1 ടീസ്പൂണ്‍
8. ചെറുനാരങ്ങ നീര്- 1 ടീസ്പൂണ്‍
9. ഉപ്പ്- പാകത്തിന്‍

പാകം ചെയ്യുന്ന വിധം


മൈദ കട്ട നീക്കി അരിച്ചെടുത്ത് കട്ടിനെയ്യുചേര്‍ത്ത് മയപ്പെടുത്തണം. കട്ടകെട്ടാതെ യോജിപ്പിക്കാന്‍ ശ്രദ്ധിക്കണം. പഞ്ചസാര കലക്കിയ പാല്‍, മുട്ട, കുഴയ്ക്കാനാവശ്യമായ വെള്ളം, ചെറുനാരങ്ങനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് മാവ് വളരെ മയത്തില്‍ കുഴച്ചെടുക്കണം. ജീരകവും എള്ളും ചേര്‍ത്ത് ഒരു തവണകൂടി കുഴയ്ക്കണം. എന്നിട്ട് മാവ് തൂവിയ കല്ലില്‍ മാവു മൂന്നു തവണയായി പരത്തുക. ഓരോ തവണയും ഇവ ഡയമണ്ട് കട്‌സ് പോലെ വെട്ടിയെടുക്കണം. ഇവയുടെ നനവ് മാറുന്നതിനു മുമ്പായി കുറെശ്ശെയായി വറുത്ത് എണ്ണ വാലാന്‍ വെക്കണം

Leave a Reply

Your email address will not be published. Required fields are marked *