ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കാം
പ്രിയ എ.വി
പക്ഷി നിരീക്ഷക
ഡ്രീം ക്യാച്ചര്‍ വീടിന് അലങ്കാരമായി കിടക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണല്ലേ. നിങ്ങളെ പോലെ തന്നെ എനിക്കും അത് ഇഷ്ടമായിരുന്നു. വിപണിയില്‍ അതിന്‍റെ വില പോക്കറ്റ് കീറുന്നതായിരുന്നു. വാങ്ങിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ള എന്‍റെ ശ്രമം അവസാനം വിജയം കണ്ടു. കൂട്ടുകാരിയുടെ പ്രേക്ഷകരുമായി അത് ഞാന്‍ പങ്കുവെയ്ക്കുകയാണ്.

ചെറുതും വലുതുമായ വളകള്‍, നൂല്‍, മുത്തുകള്‍ എന്നിവയാണ് അവശ്യവസ്തുക്കള്‍. (നമ്മുടെ മക്കളുടെ പൊട്ടിയ മാലയുടെ മുത്തുകളായാലും മതി) മുത്തുകളും നൂലും ഒരേ പോലത്തെ നിറം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉണ്ടാക്കുന്ന വിധം:

നൂലിന്‍റെ ഒരറ്റം അല്പം തുമ്പിട്ട് വളകൾ രണ്ടും ചേർത്ത് കെട്ടുക. പിന്നീട് നൂലിന്‍റെ നീളമുള്ള ഭാഗം വള രണ്ടും ചേർത്ത് നന്നായി അടുപ്പിച്ച് ചുറ്റിച്ചുറ്റിയെടുക്കുക.

മുഴുവൻ ചുറ്റിക്കഴിയുമ്പോൾ ആദ്യത്തെ തുമ്പുമായി ചേർത്ത് ടൈറ്റ് ചെയ്ത് കെട്ടുക.

വീതി കൂടിയ ഭാഗത്ത് ഭംഗിയിൽ മുത്തുകൾ കോർത്തു കെട്ടുക. (ഇങ്ങനെ നമുക്ക് ഭംഗിയുള്ള ഇയര്‍ റിംഗ്സും ഉം ലോക്കറ്റും ഉം ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കാം )
വലിയ വളയും അല്പം ചെറിയ വളയും മേൽ പറഞ്ഞ രീതിയിൽ നൂല് ചുറ്റിയെടുത്തതിലേയ്ക്ക് ഭംഗിയിൽ തയ്ച്ച് പിടിപ്പിക്കാം. (ഞാൻ പഴയൊരു മുത്തുപിടിപ്പിച്ച വളയിലേക്കാണ് പിടിപ്പിച്ചത് ) ചെലവ് ചുരുക്കി കയ്യിലുള്ള വളകളും മുത്തുകളും ഒക്കെ നമുക്ക് ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കാം.

നമ്മുടെ മനോധർമ്മമനുസരിച്ച് നമുക്കിത് കൂടുതൽ ആകർഷകമാക്കാം…

എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കു….