‘നന്മമരങ്ങളെ’ റോസ്റ്റ് ചെയ്ത് ഗായത്രി
റോസ്റ്റഡ് വിഡിയോസ് നമുക്ക് പരിചയമായികഴിഞ്ഞു. കോറോണകാലത്ത് വിരസതയകറ്റാന്‍ സോഷ്യല്‍മീഡിയയാണ് യഗ്സ്റ്റേഴ്സിന് നേരം പോക്കായത്. ഏറ്റവും അധികം യൂടൂബ് ചാനല്‍ ഉണ്ടായത് ഈ വര്‍ഷം ആയിരിക്കും. പാചകം,വിജ്ഞാനം,യാത്ര, ഫാഷന്‍,നൃത്തം അങ്ങനെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു യു ടൂബ് ചാനല്‍ ഉദയംകൊണ്ടു. എന്നാല്‍ ഗായത്രി ഹേമസുരേഷ് ആള് പുലിയാണ്. ഗായത്രി കൈവച്ചത് റോസ്റ്റിംഗിലാണ്. വെറുമൊരു നേരംപോക്കെന്ന രീതിയിലല്ല ഗായത്രിചാനലിലെ സബ്ജക്റ്റ് തെരഞ്ഞെടുത്തത്.
‘ഗെറ്റ് റോസ്റ്റ് ഗായ 3’ എന്ന ചാനലിലൂടെ മനുഷ്യവിരുദ്ധത, ലിംഗം,ജാതി, നിറം എന്നിവയുടെ പേരില്‍ ഉള്‍വലിഞ്ഞുജീവിക്കുന്നവരുടെ മാനസിക അവസ്ഥ ഗായത്രി തുറന്നുകാട്ടി. റെലവന്‍റ് സബ്ജക്റ്റ് ആക്ഷേപഹാസ്യത്തിന്‍റെ അകമ്പടിയോടെ ഗായത്രി അവതരിപ്പിച്ചപ്പോള്‍ ചാനലിന്‍റെ ഫോളോവേഴ്സും കൂടി. ലോക്ക്ഡൌണ്‍ കാലത്തു തുടങ്ങിയ ഗായത്രിയുടെ ചാനലിന് ഇപ്പോള്‍ ഒരുലക്ഷത്തിപതിനയ്യായിരം ഫോളോവേഴ്സ് ഉണ്ട്.
സിനി സീരിയല്‍ താരത്തിന് ഗായത്രി കൊടുത്ത ഉശിരന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പെണ്‍കുട്ടികള്‍ കുക്കറി ചാനല്‍ ചെയ്താല്‍ പോരെ, അതുമല്ലെങ്കില്‍ കുടുംബവും നോക്കി വീട്ടിലിരിക്കണം. വായന ബെസ്റ്റാണ് തുടങ്ങി ഗായത്രിക്ക് ആ പ്രമുഖതാരം ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ ഗായത്രിയുടെ കുറിക്ക് കൊള്ളുന്ന മറുപടി ഏവരേയും നന്നേ രസിപ്പിക്കും. പെണ്‍കുട്ടികള്‍ക്ക് കുക്കറി ചാനല്‍ മതിയെന്ന ഉപദേശം സ്വീകരിച്ച് പ്രമുഖതാരത്തിന് ദഹന പക്രീയ സുഗമമാക്കാനുള്ള റെസിപിയുംമായാണ് ഗായത്രി എത്തിയത്. പ്രമുഖതാരത്തിന്‍റെ സ്ത്രീവിരുദ്ധത പുറത്തുകാട്ടുകമാത്രമല്ല തേച്ചൊട്ടിക്കുകയും ചെയ്തു ഗായത്രി.
ഒരുപ്രമുഖ ചാനലിലെ കുക്കറി അവതാരികയ്ക്കും ഗായത്രി കണക്കറ്റ് കൊടുക്കുന്നുണ്ട്. നല്ല വീട്ടമ്മ നല്ലൊരു കുക്ക് ആയിരിക്കണമെന്ന അവതാരികയുടെ കാഴ്ചപ്പാടാണ് ഗായത്രിയെ ചൊടിപ്പിച്ചത്. ആ ഷോയ്ക്ക് പങ്കെടുക്കാനെത്തുന്ന അതിഥികളോട് ചോദിക്കുന്ന സ്ഥിരം പല്ലവികളെടുത്ത അവാതാരികയേയും റോസ്റ്റ് ചെയ്തെടുത്ത് ചെയ്തെടുത്തു ഗായത്രി.
പാലക്കാട് സംഭവിച്ച ആനയുടെ ദാരുണാന്ത്യം എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞതാണ്. അത് പ്രത്യേകജനവിഭാഗത്തിന്‍റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള മനേകഗാന്ധിയുടെ പ്രസ്താവനയും ഗായത്രി റോസ്റ്റിംഗിന് വിഷയമാക്കി.കറുത്തവരും ഉയരംകുറഞ്ഞവരും പരിഹസിക്കപ്പെടേണ്ടവരാണെന്ന കോമഡിഷോകള്‍ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം. സ്ത്രീവിരുദ്ധത ഈ രണ്ടു സബ്ജക്റ്റ് മാറിമാറി ഉപയോഗിച്ചുള്ള ഇത്തരം കോമഡിഷോകളും റോസ്റ്റിംഗിന് വിധേയമാക്കി. വിമര്‍ശിച്ചത് അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന പാവപ്പെട്ട മിമിക്രികാലാകാരന്മാരെ അല്ലെന്നും ഗായത്രി പറയുന്നുണ്ട്.
അധിക്ഷേപത്തിന് വിധേയരായവരുടെ മാനസികഅവസ്ഥയെകുറിച്ച് ഒരിക്കലെങ്കിലും സമൂഹം ചിന്തിച്ചിട്ടുണ്ടാവില്ല.സീരിയലും, അന്ധവിശ്വാസങ്ങളും, ചാനല്‍ ചര്‍ച്ചകളുമൊക്കെ റോസ്റ്റിംഗ് വിഷയങ്ങളാക്കുന്നുണ്ട് ഗായത്രി. പുരോഗമനവാദിയെന്ന് സ്വയം വിശ്വസിച്ച് എന്നാല്‍ ഒട്ടുംതന്നെ പുരോഗമിക്കാത്ത മലയാളിയുടെ ചിന്താഗതിയെ ഗായത്രി വിമര്‍ശിക്കുന്നത് ഉദാഹരണസഹിതമാണ്.
നാം ഓരോരുത്തരും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഗായത്രി തന്‍റെ റോസ്റ്റിംഗ് ചാനലിലൂടെ പറയുന്നത്. ഗായത്രിയുടെ വിഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കും അവര്‍ക്ക് കിട്ടുന്ന അംഗീകാരങ്ങളാണ്. സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ ചോദ്യം ചെയ്യുവാന്‍ ഒരായിരം ഗായത്രിമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. .