നാച്ചുറല്‍ ബ്ലീച്ച് വീട്ടില്‍തന്നെ തയ്യാറാക്കാം
വിവരങ്ങള്‍ക്ക് കടപ്പാട് അഞ്ജലി മെഹന്തി
വീട്ടില്‍ തന്നെ നമുക്ക് നാച്ചുറല്‍ ബ്ലീച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ബ്ലീച്ച് തയ്യാറാക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍
നാരങ്ങ നീര് – 1 ടീസ്പൂണ്‍
തൈര് 1ടീസ്പൂൺ,
വാളൻ പുളി ചെറിയ നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് അൽപ്പം വെള്ളത്തിൽ കുതിർത്തു വെച്ചു ഞെരടി എടുത്ത് നീര് 1ടീസ്പൂൺ
കടലമാവ്/ ഗോതമ്പ്പൊടി/ പയറുപൊടി(പൊടികളില്‍ ഏതെങ്കിലും ഒന്ന്)- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളില്‍ കൊടുത്തിരുക്കുന്ന വസ്തുക്കളെല്ലാം നന്നായി മിക്സ് ചെയ്യുക. പത്ത് മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. നന്നായി തണുത്തതിന് ശേഷം അപ്ലൈ ചെയ്യുക
അപ്ലൈ ചെയ്യുന്ന വിധം
ഫേസിലും കഴുത്തിലും നന്നായി അപ്ലൈ ചെയ്യുക.. താഴെ നിന്നും മുകളിലേക്കു അപ്ലൈ ചെയ്യാന്‍ ശ്രദ്ധിക്കണം. കണ്ണിനു ചുററും ലിപ്സിലും ഒരു കാരണവശാലും ബ്ലീച്ച് തേക്കരുത്.
അപ്ലൈ ചെയ്തു 20 മിനിറ്റ് കഴിയുമ്പോൾ ചെറുതായി വെള്ളം സ്പ്രേ ചെയ്തു പാക്ക് കൈ ഉപയോഗിച്ച് ഒന്ന് ചെറുതായി റൗണ്ട് മസ്സാജ് ചെയ്തു ഇളക്കുക വീണ്ടും ഒരു 10മിനിറ്റ് ഉണങ്ങാൻ അനുവദിച്ചിട്ടു കഴുകി കളയുക.
ഫേസിൽ എന്തു തരം പാക്കോ ബ്ലീച്ചോ അപ്ലൈ ചെയ്താലും വാഷ് ചെയ്തതിനു ശേഷം മോയ്സ്ചറൈസേഷന്‍ ക്രീം പുരട്ടാന്‍ മറക്കരുത്