മത സൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ചെറിയപെരുന്നാള്‍

പ്രാർഥനാനിറവിൽ ഇന്ന് ഈദുൽ ഫിത്ർ……….സാഹോദര്യത്തി​ന്‍റെയും സ്​നേഹത്തി​ന്‍റെയും സൗഹൃദത്തി​ന്‍റെയും പുണ്യദിനമാണ് പെരുന്നാൾ ​.​ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കിയാണ് ചെറിയ പെരുന്നാൾആഘോഷിക്കുന്നത്.

നീണ്ട ഒരുമാസക്കാലത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ചെറിയ പെരുന്നാൾ കടന്നെത്തുന്നത്.
എന്നാൽ ഇത്തവണത്തെ പെരുന്നാളുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറോണവൈറസ് ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യം ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ ഈദ് ഗാഹുകൾ ഇല്ലാതെയാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കുന്നത്. . പുറത്തിറങ്ങിയുള്ള ആഘോഷങ്ങളോ ഒത്തുചേരൽ ഇല്ലതാനു൦. വീടുകളിൽ പെരുന്നാൾ മധുരത്തിനു൦ കുറവുണ്ടാകില്ല. പുതു വസ്ത്രങ്ങൾ വാങ്ങുന്നതിനും, ബന്ധുവീടുകൾ സന്ദർശിക്കുന്നതിനു൦ ഗവൺമെന്‍റ് ഇളവുകൾ നൽകിയിട്ടുണ്ട്

നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധി പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്. ശാരീരികമായും ആത്മീയവുമായുമുള്ള ശുദ്ധീകരണമാണ് വ്രതം കൊണ്ട് വിശ്വാസികൾ ലക്ഷ്യമിടുന്നത്. ആഹാര നിയന്ത്രണമാണ് നോമ്പിന്‍റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.

നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ കഴിച്ചു കൂട്ടും. ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയ൦ കണ്ടെത്തിയാണ് വിശ്വാസികൾ വ്രതാനുഷ്ഠാനം നടത്തുന്നത്. പുണ്യമാസ൦ നൽകിയ ആത്മീയവെളിച്ചത്തിന്‍റെ പ്രഭയിൽ ചെറിയ ഇത്തവണ തെളിയുന്നത് ഒരുമയുടെയു൦ കരുതലിന്‍റെയു൦ നിറവാണ്.

Leave a Reply

Your email address will not be published. Required fields are marked *